ഷക്കീല ഒരുകാലത്ത് കേരളത്തിലെ യുവാക്കളെ ഹരം കൊള്ളിച്ച നടിയാണ്. ഷക്കീല ചിത്രങ്ങള്‍ വന്‍ വിജയം നേടി മുന്നേറുമ്പോഴും സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ ഷക്കീല ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ്. താരത്തിന് ഒരു ദത്തുപുത്രിയുണ്ട്. ട്രാൻസ്ജൻഡറും ഫാഷന്‍ ഡിസൈനറുമായ മില്ലയാണ് ഷക്കീലയുടെ മകള്‍. മലയാളം മിനിസ്‌ക്രീനിൽ പോലും ഷക്കീല നിര സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ ഊർമിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്. ഇപ്പോളിതാ സ്റ്റാർ മാജിക്ക് ഷോയിൽ അതിഥിയായെത്തിയപ്പോൾ ഷക്കീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വിക്കിപീഡിയയിൽ തന്നെക്കുറിച്ച് ഉള്ളതെല്ലാം തെറ്റാണെന്നാണ് ഷക്കീല പറയുന്നത്. തനിക്ക് സ്വന്തമായി വീടും ബിഎംഡബ്ലു കാറും ഉണ്ടെന്നാണ് അതിൽ പറയുന്നത്. എന്നാൽ താൻ ഇപ്പോഴും വാടക വീട്ടിലാണ് താമസം. 40 വർഷമായി ആ ഒരു വീട്ടിൽ തന്നെയാണ് വാടകയ്ക്ക് താമസിക്കുന്നത്. വാടകവീട് എവിടെ വേണമെങ്കിലും കിട്ടും. എന്നാൽ 40 വർഷമായി ഒരേ വീട്ടിൽ തന്നെ താമസിക്കണമെങ്കിൽ താൻ എത്ര കറക്റ്റാണെന്ന് അതിൽ നിന്ന് തന്നെ മനസിലാക്കാവുന്നതല്ലേ.
ദിവസം നാല് ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന കാലമുണ്ടായിരുന്നു. അഭിനയത്തിലൂടെ ഞാൻ ഒരുപാട് സമ്പാദിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ ചേച്ചി കൊണ്ടുപോയി. വീട്ടിൽ കാശ് വെച്ചാൽ ഇൻകം ടാക്‌സുക്കാർ വരും. താൻ സുരക്ഷിതമായി സൂക്ഷിക്കാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. സീറോയിൽ നിന്നാണ് താൻ പിന്നെ തുടങ്ങിയത്. സമൂഹത്തെ താൻ നശിപ്പിച്ചു എന്ന തരത്തിലൊക്കെ ചിലർ പറയാറുണ്ടെന്ന് നടി പറയുന്നു. ചെറുപ്പക്കാരോടൊന്നും എന്റെ സിനിമ കാണാൻ പറഞ്ഞിട്ടില്ല. 18 വയസിന് മുകളിലുള്ളവർ കാണേണ്ടത് എന്ന് പറഞ്ഞാൽ അത് അങ്ങനെ തന്നെയല്ലേ, നിങ്ങളെന്തിനാണ് അത് തെറ്റിച്ചത്. അതിൽ നിങ്ങളാണ് തെറ്റ് ചെയ്തത്.