തന്റെ മരണവാർത്തയെക്കുറിച്ച് ഷക്കീലയുടെ പ്രതികരണം കേട്ട് അമ്പരന്ന് ആരാധകർ!!

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പടരുന്ന വ്യാജ വാർത്തകളുടെ എണ്ണം വളരെ കൂടുതലാണ്. വളരെ പെട്ടെന്നാണ് ഇത്തരം വാർത്തകൾ ആളുകളിലേക്കെത്തുന്നത്. ഇതിൽ മരണവാർത്തകളും ഉണ്ടാകാറുണ്ട്. ഇതിന് പലപ്പോഴും ഇരകളാകുന്നത് സെലിബ്രിറ്റികളാണ്. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് നടി ഷക്കീല മരിച്ചെന്ന വ്യാജ വാര്‍ത്തയാണ്.

സോഷ്യല്‍ മീഡിയകളില്‍ നടി ഷക്കീല മരിച്ചുവെന്ന വ്യാജ പ്രചരണം ശക്തമായിരുന്നു. വ്യാജ വാര്‍ത്ത വ്യാപിച്ചതോടെ ഒടുവില്‍ പ്രതികരണവുമായി ഷക്കീല തന്നെ രംഗത്ത് എത്തുകയായിരുന്നു. വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഷക്കീല തന്റെ വ്യാജ മരണ വാര്‍ത്തയോട് പ്രതികരിച്ചത്.

ഞാന്‍ വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. എനിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്. ആരോ എന്നേക്കുറിച്ച് ഒരു മോശം വാര്‍ത്ത ചെയ്തു, പക്ഷേ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ നിരവധി പേരാണ് വിളിച്ചത്. ആ വാര്‍ത്ത നല്‍കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും എന്നെക്കുറിച്ച് ഓര്‍ത്തത് എന്നാണ് താരം പറഞ്ഞത്.

Related posts