ഷക്കീല ഒരുകാലത്ത് കേരളത്തിലെ യുവാക്കളെ ഹരം കൊള്ളിച്ച നടിയാണ്. ഷക്കീല ചിത്രങ്ങള്‍ വന്‍ വിജയം നേടി മുന്നേറുമ്പോഴും സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ ഷക്കീല ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ്. താരത്തിന് ഒരു ദത്തുപുത്രിയുണ്ട്. ട്രാൻസ്ജൻഡറും ഫാഷന്‍ ഡിസൈനറുമായ മില്ലയാണ് ഷക്കീലയുടെ മകള്‍.
ഇപ്പൊഴിതാ ഷക്കീല പങ്കെടുക്കുന്ന പരിപാടിയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞു മാള്‍ അധികൃതര്‍ നല്ല സമയത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിന് അനുമതി നിഷേധിക്കുകയായിരുന്നു. ഷക്കീലയാണ് പരിപാടിക്ക് എത്തുന്നതെന്ന് മുന്‍കൂട്ടി അറിയിച്ച ശേഷമാണ് അനുവാദം വാങ്ങി പരിപാടി നടത്താനുള്ള തയ്യാറെടുപ്പുകള്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തി വന്നിരുന്നത്. ഷക്കീലയാണ് മുഖ്യാതിഥി എന്നും എത്തുമെന്നും സ്ഥിരീകരിച്ചതോടെ മാള്‍ അധികൃതര്‍ പരിപാടി നടത്താന്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു. ഷക്കീലയെ ഒഴിവാക്കിയാല്‍ പരിപാടി നടത്താന്‍ അനുവദിക്കാമെന്ന് മാള്‍ അധികൃതര്‍ അറിയിക്കുകയുണ്ടായി. എന്നാല്‍ മുഖ്യാതിഥിയായി ക്ഷണിച്ച ശേഷം ഷക്കീലയെ ഒഴിവാക്കി പരിപാടി നടത്തുന്നത് ശരിയല്ലെന്ന കാരണത്താല്‍ ശനിയാഴ്ച കോഴിക്കോട് നടത്താന്‍ ഇരുന്ന ട്രെയ്ലര്‍ ലോഞ്ച് ഒഴിവാക്കുകയാണെന്ന് ഒമര്‍ ലുലു ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിൽ അറിയിച്ചു.
നടി ഷക്കീലയും ഒമര്‍ ലുലുവിനൊപ്പം വീഡിയോയിലുണ്ടായിരുന്നു. തനിക്ക് ഇത് ആദ്യത്തെ അനുഭവമല്ലെന്നും കാലങ്ങളായി തനിക്ക് നേരെ നടക്കുന്നതാണ് ഇതെന്നും ഷക്കീല പറഞ്ഞു. കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. ഇപ്പോഴുണ്ടായ സംഭവം തന്നെ വേദനിപ്പിച്ചെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നടക്കാനിരുന്ന പരിപാടി ഒഴിവാക്കിയതില്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്ന് ഒമര്‍ ലുലു പറഞ്ഞു. ഇര്‍ഷാദ് നായകനായെത്തുന്ന നല്ല സമയത്തില്‍ വിജീഷ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങള്‍ നായികമാരായെത്തുന്ന നല്ല സമയത്തില്‍ ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരും അണിനിരക്കുന്നു.