ബോളിവുഡിൽ തരംഗമാകാൻ ഷക്കീല

Shakeela-Film

ഒരുകാലത്ത് തെന്നിന്ത്യയെ മുഴുവൻ തരംഗം സൃഷ്ട്ടിച്ച താരമായിരുന്നു ഷക്കീല. ഇരുന്നൂറിൽ അധികം ചിത്രങ്ങൾ ആണ് ഷക്കീലയുടേതായി പുറത്തിറങ്ങിയത്. സൂപ്പർസ്റ്റാർ ചിത്രങ്ങൾ വരെ ഒരുകാലത്ത് ഷക്കീല ചിത്രങ്ങളുമായി പിടിച്ചുനിൽക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഒരു ഓളം തീർത്ത് താരം സിനിമ ജീവിതത്തിനു വിടപറയുകയും ചെയ്തു. വർഷങ്ങൾ ആയി ഷക്കീല ഇപ്പോൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. എങ്കിലും ഷക്കീല ചിത്രങ്ങൾ ഇനിയും പുറത്തിറങ്ങും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും. നിരവധി ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല വേഷമിട്ടിട്ടുള്ളത്.

shakeela-ott
shakeela-ott

ഇപ്പോൾ ഇതാ ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ഷക്കീല റിലീസിന് ഒരുങ്ങുകയാണ്. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രം വരുന്നുവെന്ന് വളരെ മുൻപ് തന്നെ വാർത്ത ആയതായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്ത് വിട്ടിരിക്കുകയാണ്. ഈ വരുന്ന ക്രിസ്മസിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഇതിനോട് സംബന്ധിച്ച് അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രൈലെർ പുറത്ത് വിട്ടിരുന്നു.

Shakeela.
Shakeela.

മികച്ച സ്വീകരണം ആണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്. പതിനാറാം വയസ്സിൽ സിനിമയിൽ എത്തിയ ഷക്കീലയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ആണ് ചിത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ജീവിതത്തിലെ പരാചയങ്ങളും സിനിമ നേടിക്കൊടുത്ത പദവികളും സൗഭാഗ്യങ്ങളും എല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സൂപ്പർസ്റ്റാറുകളുടെ സിനിമകൾ നിറഞൊടിയിരുന്ന സമയത്തും ഷക്കീല ചിത്രങ്ങൾക്ക്  സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നത്.

Shakeela New Film
Shakeela New Film

അത് തന്നെയാണ് ഷക്കീലയെന്ന നടിയെ ഒരുകാലത്ത് താര പദവിയിൽ നിർത്തിയതും.ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ളയുമാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Related posts