നീ തന്ന സ്‍നേഹത്തിനും വെളിച്ചത്തിനും നന്ദി പറഞ്ഞാൽ മതിയാകില്ല: ആനിക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ച് ഷാജി കൈലാസ്.

ആനി മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. സംവിധായകൻ ഷാജി കൈലാസാണ് താരത്തിന്റെ ജീവിതപങ്കാളി. താരം സിനിമയിൽ എത്തുന്നത് ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെയാണ്. വിവാഹ ശേഷം ആനി അഭിനയജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോൾ ഷാജി കൈലാസ് സോഷ്യൽ മീഡിയയിലൂടെ ആനിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്. ആനിയുടെ ചിത്രത്തിനൊപ്പം ഒരു നീണ്ട കുറിപ്പുമായാണ് ഷാജി കൈലാസിന്റെ പോസ്റ്റ്.

നീ എന്റെ ഭാര്യയായ ദിവസമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം. ഓരോ ദിവസം കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നു. എന്റെ ഭാര്യ, എന്റെ ജീവിത പങ്കാളി, എന്റെ അടുത്ത സുഹൃത്ത്, എന്റെ ഹീറോ എന്നിങ്ങനെ നിന്നെ എനിക്ക് ദൈവം സമ്മാനിച്ചു. ജീവിതത്തിൽ നീ തന്ന എല്ലാ സ്‍നേഹത്തിനും വെളിച്ചത്തിനും നന്ദി പറഞ്ഞാൽ മതിയാകില്ല എന്നാണ് ഷാജി കുറിച്ചത്.

ഷാജി കൈലാസും ആനിയും തമ്മിൽ വിവാഹിതരായത് 1996 ജൂൺ ഒന്നിനായിരുന്നു. താരവിവാഹം നടന്നത് നടൻ സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ചായിരുന്നു. അരുണാചലം സ്റ്റുഡിയോയിൽ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്.പിന്നീട് സിനിമയിലൂടെ അടുത്ത് പരിചയപ്പെട്ട ഷാജി കൈലാസും ആനിയും പ്രണയത്തിലായി. രണ്ട് മതത്തിൽ നിന്നുള്ളവരായതിനാൽ വിവാഹത്തിന് തടസ്സങ്ങളുണ്ടായിരുന്നു.

Related posts