BY AISWARYA
നടന്‍ അഭിയുടെ മകനായിട്ടും ഒരു നടനായിട്ടും ഷെയ്ന്‍ നിഗത്തെ അറിയാത്തവരുണ്ടാകില്ല. 2010 ല്‍ പൃഥ്വിരാജ് നായകനായ താന്തോന്നിയിലൂടെ ബാലതാരമായി എത്തിയതാണ് ഷെയ്ന്‍.പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ഷെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രം ഭൂതകാലം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈയിടെ ബിഹൈന്‍ഡ് വുഡ്‌സിന് താരം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ആക്ടറല്ലായിരുന്നെങ്കില്‍ ഷെയ്ന്‍ ആരായി മാറുമായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷെയ്ന്‍.”ഞാന്‍ ഇപ്പോഴും ഒരു ആക്ടറൊന്നുമല്ല, ഒന്നുമല്ല. ഐ ആം നതിങ്,” എന്നായിരുന്നു മറുപടി. ഞാന്‍ അഹങ്കാരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ കാര്യം പറയുന്ന ആളാണ്, അഹങ്കാരിയല്ല.പോസിറ്റീവ് മൈന്‍ഡില്‍ ഞാന്‍ ഒരു കാര്യം, നടക്കാന്‍ വേണ്ടി പറയുന്നത്, അഹങ്കാരമായി തോന്നുന്നുണ്ടെങ്കില്‍ അത് എന്റെ സംസാരരീതിയുടെ പ്രശ്‌നമായിരിക്കും,” ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.