നടി ഷഫ്ന മലയാളികൾക്ക് പ്രിയങ്കരിയാണ്. ഷഫ്ന തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് സിനിമയില്‍ ബാലതാരമായി എത്തിക്കൊണ്ടാണ്. നടി സിനിമയിലും സീരിയലിലും എല്ലാം ഇപ്പോള്‍ സജീവമായുണ്ട്. മലയാളികള്‍ക്ക് ഷഫ്നയുടെ ഭര്‍ത്താവ് സജിനും സുപരിചിതനാണ്. സജിന്‍ സാന്ത്വനം എന്ന പരമ്പരയില്‍ ശിവൻ എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിലാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന് ആരാധകരേറെയാണ്. ഷഫ്ന തന്റെ വിവാഹ ശേഷവും അഭിനയ രംഗത്ത് വളരെ സജീവമാണ്.

സജിനെ ഭര്‍ത്താവായി ലഭിച്ച താന്‍ ഭാഗ്യവതിയാണെന്ന് ഷഫ്ന പറയുന്നു. താനത് അന്നും ഇന്നും എന്നും പറയുന്ന കാര്യമാണ്. തന്റെ അള്ളാഹ് തന്ന സമ്മാനമാണ് തന്റെ ഇക്ക. ഈ ലോകത്ത് തന്നെ സജിനോളം മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മറ്റൊരാളില്ലെന്നും ഷഫ്ന ഒരു അഭിമുഖത്തില്‍ പറയുന്നു.

സാന്ത്വനത്തിലെ ശിവനെ പോലെ എപ്പോഴും ദേഷ്യപ്പെടുന്ന വ്യക്തിയല്ല സജിന്‍ ജീവിതത്തില്‍. എല്ലാം തുറന്നു പറയുന്ന വ്യക്തിയാണ്. സ്ട്രെയിറ്റ് ഫോര്‍വേഡ് ആണ്. അതേസമയം ഷോര്‍ട്ട് ടെംപേര്ഡും ആണ്. പക്ഷെ സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ പഴയത് പോലെയാകും. തങ്ങളുടേത് ഒരു മിശ്രവിവാഹം ആയതിനാല്‍ തുടക്കത്തില്‍ അല്‍പ്പം പ്രശ്നം ഉണ്ടായിരുന്നു. തന്റെ വീട്ടിലായിരുന്നു പ്രശ്നം. എന്നാല്‍ ഇപ്പോള്‍ അതൊന്നും ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. കുറച്ച് സമയത്തിനുള്ളില്‍ എല്ലാം മാറി. ഇപ്പോള്‍ എല്ലാവരും ഹാപ്പിയാണ്. ഇക്കയുടെ വീട് ഒരു ഗ്രാമ പ്രദേശത്താണ്. കല്യാണം കഴിഞ്ഞ് ഒരുവര്‍ഷം ആയപ്പോഴേക്കും വിശേഷം ഒന്നും ഇല്ലേ എന്ന ചോദ്യം കേള്‍ക്കേണ്ടി വന്നിരുന്നു, എന്നാല്‍ ഇപ്പോഴതില്ല. സജിനെ ഇക്കയെന്ന് വിളിക്കാന്‍ പറഞ്ഞത് സജിന്‍ തന്നെയാണ്. വിവാഹം നടക്കുമെന്ന് ഉറപ്പായപ്പോഴാണ് എന്ത് വിളിക്കുമെന്ന തോന്നലുണ്ടായത്, അപ്പോള്‍ സജിന്‍ തന്നെയാണ് ഇക്ക എന്നു വിളിക്കാന്‍ പറഞ്ഞത് എന്നും താരം പറഞ്ഞു.