സജിനും ഷഫ്നയും മലയാള സീരിയൽ പ്രേമികൾക്ക് പ്രിയപ്പെട്ട ദമ്പതികളാണ്. വ്യത്യസ്ത പരമ്പരകളിൽ ഗംഭീര വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് ഇരുവരും. സജിനും ഷഫ്നയും വിവാഹിതരായിട്ട് എട്ട് വർഷം പിന്നിട്ടിട്ടും ഇപ്പോഴും നവദമ്പതികളെപ്പോലെ ജീവിതത്തിലെ ഒരോ നിമിഷവും ആസ്വദിക്കുകയാണ് ഇരുവരും. രണ്ടുപേരും ഒരുമിച്ച് മീഡിയയ്‌ക്കുമുന്നിൽ പൊതുവെ പ്രത്യക്ഷപ്പെടാറില്ല. അഭിമുഖങ്ങളിൽ ഒന്നും ഒരുമിച്ച് എത്താതിരുന്നത് ഷൂട്ടിങ് തിരക്കുകളിലായതിനാലാണ് എന്നാണ് പറയുന്നത്. സജിനും ഷഫ്നയും പ്ലസ് ടു എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു.
ഇപ്പോളിതാ സജിന്റെ പിറന്നാൾ ദിനത്തിൽ ഷഫ്‌ന പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ‘എന്റെ ജീവിതം മാറ്റിമറിച്ച നിനക്ക് പിറന്നാൾ ആശംസകൾ. ഇന്നത്തെ രീതിയിൽ ഞാൻ എന്റെ ജീവിതം ആസ്വദിക്കുന്നതിനു കാരണക്കാരൻ നീയാണ്. നീ കാരണമാണ് ഞാൻ എന്റെ ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയത്. എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് നീ. നമ്മൾക്കിടയിൽ ഇപ്പോഴുള്ള അതെ സ്നേഹവും കരുതലും പിന്തുണയും ജീവിതാവസാനം വരെ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എപ്പോഴും പറയുന്നത് പോലെ എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം നീയാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു. പിറന്നാൾ ആശംസകൾ ഇക്കാ…’ എന്നാണ് തങ്ങളുടെ സ്നേഹ നിമിഷങ്ങൾ ഉൾപ്പെട്ട ചിത്രങ്ങൾക്കൊപ്പം ഷഫ്‌ന കുറിച്ചത്.
ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഷഫ്‌ന നസീം. ശ്രീനിവസന്റെയും സംഗീതയുടെയും മക്കളിലൊരാളായി അഭിനയിച്ച ഷഫ്‌ന പിന്നീട് പ്രണയ വർണങ്ങൾ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഥപറയുമ്പോൾ എന്ന ചിത്രത്തിൽ വീണ്ടും ശ്രനീവാസന്റെ മകളായി തിരിച്ചുവന്നു. ഈ ചിത്രത്തിന്റെ തന്നെ തമിഴ്,തെലുങ്ക് പതിപ്പിലും ഷഫ്‌ന അഭിനയിച്ചു. തുടർന്ന് ആഗതൻ,കൻമഴ പെയ്യും മുമ്പ്,പ്ലസ് ടു,ആത്മകഥ, നവാഗതർക്ക് സ്വാഗതം, ലോക്‌പാൽ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അമലപോളും ഫഹദ് ഫാസിലും ജോഡികളായ ഒരു ഇന്ത്യൻ പ്രണയകഥയാണ് ഒടുവിൽ റിലീസ് ചെയ്‌ത ചിത്രം. സിനിമകളിലും സീരിയലുകളിലും സജീവമായ സജിനാണ് ഭർത്താവ്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് സജിൻ.ചിത്രത്തിൽ സഹനടന്റെ വേഷത്തിലാണ് സജിൻ എത്തിയത്. സൗഹൃദത്തിലൂടെ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിച്ചത്.പ്ലസ് ടു എന്ന ചിത്രത്തിൽ ഒരുമിച്ചതോടെ ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. സാന്ത്വനം എന്ന പരമ്പരയിൽ ശ്രദ്ധേയമായ വേഷത്തിൽ സജിൻ എത്തുന്നുണ്ട്.