നിങ്ങൾ അത്രത്തോളം അമേസിംഗ് ആയ വ്യക്തിയാണ്!സജിനെ കുറിച്ചുള്ള ഷഫ്നയുടെ വാക്കുകൾ വൈറലാകുന്നു!

ചിന്താവിഷ്ടയായ ശ്യാമള,പ്രണയവർണ്ണങ്ങൾ തുടങ്ങിയ ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഷഫ്‌ന. കഥപറയുമ്പോൾ എന്ന ചിത്രത്തിൽ ശ്രീനീവാസന്റെ മകളായി എത്തിയിരുന്നു.ഈ ചിത്രത്തിന്റെ തന്നെ തമിഴ്‌,തെലുങ്ക്‌ പതിപ്പിലും താരം അഭിനയിച്ചു.തുടർന്ന്‌ ആഗതൻ,കൻമഴ പെയ്യും മുമ്പ്‌,പ്ലസ്‌ ടു,ആത്മകഥ,നവാഗതർക്ക്‌ സ്വാഗതം,ലോക്‌പാൽ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.അമലപോളും ഫഹദ്‌ ഫാസിലും ജോഡികളായ ഒരു ഇന്ത്യൻ പ്രണയകഥയാണ്‌ താരത്തിന്റെ അവസാനം റിലീസ്‌ ചെയ്‌ത ചിത്രം.സിനിമകളിലും സീരിയലുകളിലും സജീവമായ സജിനാണ് ഭർത്താവ്.

പ്ലസ്‌ ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് സജിൻ.ചിത്രത്തിൽ സഹനടന്റെ വേഷത്തിലാണ്‌ സജിൻ എത്തിയത്‌. സൗഹൃദത്തിലൂടെ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിച്ചത്.പ്ലസ്‌ ടു എന്ന ചിത്രത്തിൽ ഒരുമിച്ചതോടെ ആ സൗഹൃദം പ്രണയത്തിലേക്ക്‌ വഴിമാറുകയായിരുന്നു. സാന്ത്വനം എന്ന പരമ്പരയിൽ ശ്രദ്ധേയമായ വേഷത്തിൽ സജിൻ എത്തുന്നുണ്ട്. ഇപ്പോൾ സജിന്റെ പിറന്നാൾ ദിനം ഷഫ്‌ന കുറിച്ച വാക്കുകൾ ആണ് വൈറലായി മാറുന്നത്. എന്റെ ഇക്കാക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഇത്രയും മനോഹരമായ ഒരു ജീവിതം എനിക്ക് സമ്മാനിച്ചതിന് ഞാൻ എത്രത്തോളം സന്തോഷവതിയും, സൗഭാഗ്യവതിയും അതിലേറെ നന്ദിയുള്ളവളും ആണെന്ന് പറയാനുള്ള വാക്കുകൾ എനിക്ക് സത്യത്തിൽ കിട്ടുന്നില്ല. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ കാര്യമാണ് എന്റെ ഇക്ക എന്ന് പറയുംപോലെ തന്നെ, എനിക്ക് വേണ്ടി ജനിച്ച, എനിക്ക് വേണ്ടി ജീവിക്കുന്ന വ്യക്തികൂടിയാണ് ഇക്ക നിങ്ങൾ. നിങ്ങൾ അത്രത്തോളം അമേസിംഗ് ആയ വ്യക്തിയാണ് .

ആയിരങ്ങളുടെ ഹൃദയം നിങ്ങൾ കവർന്നതിൽ അത്ഭുതപ്പെടാനില്ല. നിങ്ങൾക്ക് കിട്ടുന്ന സ്നേഹം എല്ലാം കണ്ടു ഞാൻ ഒരുപാട് സന്തോഷവതിയാണ്. എന്നെന്നും ആ സ്നേഹവും അനുഗ്രഹങ്ങളും ഇക്കയുടെ ഒപ്പം ഉണ്ടായിരിക്കട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇനിയും ഒരുപാട് ഒരുപാട് പിറന്നാളുകൾ ഒപ്പം ഉണ്ടാകട്ടെ ഐ ലവ് യൂ ഇക്കാ നിരവധിപ്പേരാണ് പിറന്നാൾ ആശംസയുമായെത്തുന്നത്.

Related posts