ഭർത്താവ് ലിപ് ലോക്ക് ഒന്നും ചെയ്യേണ്ട. താനതിന് സമ്മതിക്കില്ല! ഷഫ്‌ന പറയുന്നു!

നടി ഷഫ്‌ന മലയാളികൾക്ക് പ്രിയങ്കരിയാണ്. ഷഫ്‌ന തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് സിനിമയിൽ ബാലതാരമായി എത്തിക്കൊണ്ടാണ്. നടി സിനിമയിലും സീരിയലിലും എല്ലാം ഇപ്പോൾ സജീവമായുണ്ട്. മലയാളികൾക്ക് ഷഫ്‌നയുടെ ഭർത്താവ് സജിനും സുപരിചിതനാണ്. സജിൻ സാന്ത്വനം എന്ന പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിലാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന് ആരാധകരേറെയാണ്. ഷഫ്‌ന തന്റെ വിവാഹ ശേഷവും അഭിനയ രംഗത്ത് വളരെ സജീവമാണ്.


ഭർത്താവ് അധികം റൊമാന്റികായി അഭിനയിക്കുന്നത് കാണാൻ ഇഷ്ടമല്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷഫ്ന. ഏറ്റവും പൊസസ്സീവ് ഷഫ്നയാണ്. ഇക്കയ്ക്ക് അങ്ങനെ ഒരു പ്രശ്നവുമില്ലെന്നാണ് നടി പറയുന്നത്. സീരിയലിൽ തന്നോട് ഓവറായിട്ടൊന്നും അഭിനയിക്കേണ്ട എന്നാണ് ഇവൾ പറഞ്ഞിരിക്കുന്നതെന്ന് സജിനും പറയുന്നു. മറുവശത്ത് നായികയായി ഗോപിക അഭിനയിക്കാൻ വന്നത് ഭാഗ്യമാണ്. അല്ലെങ്കിൽ താൻ ഇക്കാനെ കൊന്നേനെ. തന്റെ സീരിയലിൽ ഇതു പോലെയുള്ള എന്തെങ്കിലും സീനിനെ കുറിച്ച് പറയുമ്പോൾ അതിനെന്താണ് നീ ചെയ്യണം, അത് നിന്റെ ജോലിയല്ലേ എന്നാണ് ഇക്ക പറയുക.

അന്നേരം ഇതെന്ത് ഭർത്താവാണെന്ന് ചിന്തിക്കാറുണ്ട്. ഇങ്ങനെ ഭർത്താവിനെ നിയന്ത്രിക്കുന്നത് തെറ്റാണെന്ന് തനിക്ക് അറിയാം. നാളെ തന്നോട് നീ ഈ സീനിൽ അഭിനയിക്കേണ്ടെന്ന് ഇക്ക പറഞ്ഞാൽ അതോടെ എല്ലാം തീർന്നു. പക്ഷേ ഇക്കായ്ക്ക് തന്നെ അറിയാം. തന്റെയുള്ളിലെ കുശുമ്പ് അങ്ങോട്ട് പോവണം. അതിന് വേണ്ടി പറയുന്നതാണെന്ന് അദ്ദേഹത്തിന് അറിയാം. അഭിനയിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ ഭർത്താവ് ലിപ് ലോക് ഒന്നും ചെയ്യേണ്ട. താനതിന് സമ്മതിക്കില്ലെന്ന് ഷഫ്‌ന പറയുമ്പോൾ തനിക്കത് ചെയ്യാൻ പ്രശ്നമില്ലെന്നാണ് സജിന്റെ അഭിപ്രായം. ഇപ്പോൾ അതൊന്നും പറയാൻ പറ്റില്ല. കഥാപാത്രം അത് ആവശ്യപ്പെടുകയാണെങ്കിൽ ചെയ്തെന്ന് വരും എന്നും സജിൻ പറയുന്നു.

Related posts