നിന്നിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല! പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവനെ കുറിച്ച് ഭാര്യ പറഞ്ഞത് കണ്ടോ!

ജനപ്രീതിയിൽ ഏറെ മുൻപിൽ നിൽക്കുന്ന മിനിസ്ക്രീൻ പരമ്പരയാണ് സാന്ത്വനം. ചിപ്പി, രാജീവ് പരമേശ്വർ, സജിൻ, ഗോപിക അനിൽ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. പരമ്പരയിലെ ശിവൻ അഞ്ജലി ജോഡികൾക്കും നിരവധി ആരാധകരാണ് ഉള്ളത്. സജിനും ഗോപികയുമാണ് ഈ വേഷത്തിൽ എത്തുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ സജിൻ. നടി ഷഫ്‌നയാണ് സജിന്റെ ഭാര്യ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെയും വിവാഹം.

ഇപ്പോഴിതാ ഷഫ്ന സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രമാണ് ശ്രദ്ധേയമാകുന്നത്. നിന്നിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഷഫ്‌ന നസീം.

ശ്രീനിവസന്റെയും സംഗീതയുടെയും മക്കളിലൊരാളായി അഭിനയിച്ച ഷഫ്‌ന പിന്നീട്‌ പ്രണയ വർണങ്ങൾ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. കഥപറയുമ്പോൾ എന്ന ചിത്രത്തിൽ വീണ്ടും ശ്രീനീവാസന്റെ മകളായി തിരിച്ചുവന്നു. ഈ ചിത്രത്തിന്റെ തന്നെ തമിഴ്‌,തെലുങ്ക്‌ പതിപ്പിലും ഷഫ്‌ന അഭിനയിച്ചു. തുടർന്ന്‌ ആഗതൻ,കൻമഴ പെയ്യും മുമ്പ്‌,പ്ലസ്‌ ടു,ആത്മകഥ, നവാഗതർക്ക്‌ സ്വാഗതം, ലോക്‌പാൽ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അമലപോളും ഫഹദ്‌ ഫാസിലും ജോഡികളായ ഒരു ഇന്ത്യൻ പ്രണയകഥയാണ്‌ ഒടുവിൽ റിലീസ്‌ ചെയ്‌ത ചിത്രം.

Related posts