എന്നാൽ അല്‍പം ശിവന്റെ ലൈനില്‍ തന്നെയാണ് അദ്ദേഹം! ഷഫ്‌ന പറയുന്നു.

ജനപ്രീതിയിൽ ഏറെ മുൻപിൽ നിൽക്കുന്ന മിനിസ്ക്രീൻ പരമ്പരയാണ് സാന്ത്വനം. ചിപ്പി, രാജീവ് പരമേശ്വർ, സജിൻ, ഗോപിക അനിൽ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. പരമ്പരയിലെ ശിവൻ അഞ്ജലി ജോഡികൾക്കും നിരവധി ആരാധകരാണ് ഉള്ളത്. സജിനും ഗോപികയുമാണ് ഈ വേഷത്തിൽ എത്തുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ സജിൻ. നടി ഷഫ്‌നയാണ് സജിന്റെ ഭാര്യ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെയും വിവാഹം. റിയല്‍ ലൈഫില്‍ എത്തിയാല്‍, അവിടെ സജിന് ഗൗരവത്തിന് സ്ഥാനം കുറവാണ്. എന്നാല്‍ റൊമാന്റിക് ആണ്. അതേസമയം അല്‍പം ശിവന്റെ ലൈനില്‍ തന്നെയാണ് അദ്ദേഹം എന്ന് ഷഫ്‌ന പറയുന്നു.

ഒരു ടിവി പരിപാടിയില്‍ എത്തിയപ്പോള്‍ പ്രണയ കഥ സജിന്‍ തുറന്ന് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്ന ഭഗവാന്‍ എന്ന സിനിമയുടെ ഷൂട്ടിങ് കാണാന്‍ പോയതായിരുന്നു. അവിടെ വച്ചാണ് ആദ്യമായി ഷഫ്നയെ നേരില്‍ കാണുന്നത്. ബാല താര വേഷങ്ങളിലൂടെ ശ്രദ്ധേയായ ഷഫ്ന സിനിമയില്‍ ശ്രദ്ധിയ്ക്കപ്പെടുന്ന സമയമായിരുന്നു അത്. പിന്നീട് ഷഫ്ന നായികയായ ചിത്രത്തില്‍ താനും ഒരു വേഷം ചെയ്തു. 2010 ല്‍ പുറത്തിറങ്ങിയ പ്ലസ് ടു എന്ന ചിത്രത്തില്‍ നായകന്റെ സുഹൃത്തുക്കളില്‍ ഒരാളായിട്ടാണ് സജിന്‍ എത്തിയത്. പക്ഷെ അപ്പോഴൊന്നും പ്രണയം ഉണ്ടായിരുന്നില്ല എന്ന് സജിന്‍ തന്നെ പറയുന്നു.

സിനിമയുടെ ഷൂട്ടിങ് ഏതാണ്ട് അവസാനിക്കാനായ സമയത്തായിരുന്നു പ്രണയം തോന്നി തുടങ്ങിയത്. എന്നാല്‍ രണ്ട് പേരും അത്രയ്ക്ക് സീരിയസ് ഒന്നും ആയിരുന്നല്ല. രണ്ട് വര്‍ഷത്തോളം പ്രണയിച്ചു നടന്നു. വിവാഹത്തില്‍ വീട്ടുകാര്‍ക്ക് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് വിവാഹം നടന്നത്. പിന്നീട് വീട്ടുകാരുടെ പിണക്കം മാറിയെങ്കിലും, അങ്ങനെ പൂര്‍ണമായും മാറി എന്ന് പറയാന്‍ സാധിയ്ക്കില്ല എന്ന് ഷഫ്നയും പറയുന്നു.

Related posts