പ്രണയം ആരംഭിച്ചത് പ്രേമത്തിൽ വച്ച് ! വിശേഷങ്ങൾ പങ്കുവച്ച് ശബരീഷ് !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവനടന്മാരില്‍ ശ്രദ്ധേയനാണ് ശബരീഷ് വര്‍മ. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ താരം പിന്നീട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. പ്രേമത്തിലെ ശംഭു എന്ന കഥാപാത്രം പ്രേക്ഷകർക്ക് മറക്കുവാൻ സാധിക്കില്ല. അഭിനയത്തിന് പുറമെ ഗാനരചയിതാവും ഗായകനും കൂടിയാണ് ശബരീഷ്. ഇപ്പോള്‍ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശബരീഷും ഭാര്യ അശ്വനിയും.

പ്രണവ് മോഹന്‍ലാലിന്റെ ഹൃദയം അടക്കമുള്ള സിനിമകളുടെ ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്നു അശ്വനി. പ്രേമം സിനിമയിലൂടെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായിട്ടാണ് അശ്വനി കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് പല ഹിറ്റ് സിനിമകളുടെ ഭാഗമായി. പ്രേമത്തിന്റെ ലൊക്കേഷനില്‍ നിന്നും അടുപ്പത്തിലായതോടെയാണ് ശബരീഷുമായി വിവാഹതിയാവുന്നത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. പ്രേമം സിനിമയിലെ അസിറ്റന്റ് ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്നു അശ്വിനി. രണ്ട് പേരും സെറ്റില്‍ ഉള്ളത് കൊണ്ട് പ്രേമത്തിലായി. അദ്ദേഹം വളരെ ജെനുവിനായി തോന്നിയത് കൊണ്ടാണ് വിവാഹം കഴിച്ചതെന്നും ഇതുവരെ ഒരു ഫേക്ക് ആയി തോന്നിയിട്ടില്ലെന്നുമാണ് ശബരീഷിനെ കുറിച്ച് ഭാര്യ പറഞ്ഞത്. പ്രേമത്തിന്റെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് ഞാന്‍ മുംബൈയിലേക്ക് പോയതിന് ശേഷമാണ് എന്നെ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞത്. നാലഞ്ച് ദിവസത്തിന് ശേഷം ഞാനും യെസ് പറഞ്ഞു. രണ്ട് കുടുംബത്തിലും പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു എന്നും അശ്വിനി പറഞ്ഞു.

ഞാനൊക്കെ കെട്ടി നന്നാവുമെന്ന് വീട്ടുകാര്‍ക്ക് പോലും യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. സിനിമകള്‍ ഇറങ്ങുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഒന്നുമില്ല. എന്നാല്‍ അശ്വിനിയ്ക്ക് എല്ലാ കാര്യത്തിനും ടെന്‍ഷനാണ്. ഒരു സിനിമ ഇറങ്ങിയാലും അല്ലെങ്കിലുമൊക്കെ ടെന്‍ഷനാവും.-ശബരീഷ് പറഞ്ഞു. പ്രേമത്തിലും, ബാംഗ്ലൂര്‍ ഡേയ്സിലും അസിറ്റന്റ് ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്നു. ഹൃദയം സിനിമയില്‍ ആര്‍ട്ട് ഡയറക്ടറാണ് അശ്വിനി. പ്രണവിന്റെയും കല്യാണിയുടെയും വിവാഹം കഴിഞ്ഞ് താമസിക്കുന്ന ഫ്ളാറ്റില്‍ ഒരു സാധനം പോലും ഇല്ലാതെ കാലി ആയിരുന്നു. പിന്നീട് ഞങ്ങളതില്‍ വേണ്ടതൊക്കെ നിറയ്ക്കുകയായിരുന്നു.-അശ്വനി പറഞ്ഞു.

Related posts