1…
ആഴ്ചയിലൊരിക്കല്‍ ശരീരഭാരം പരിശോധിക്കുന്നത് ശീലമാക്കാം. ഭാരം കുറയ്ക്കാനും അത് നിലനിര്‍ത്താനും ആദ്യം നിങ്ങളുടെ ഭാരം അറിഞ്ഞിരിക്കണം. കുറച്ച ഭാരം വീണ്ടും കൂടുന്നുണ്ടോയെന്ന് അറിയാനും ഇത് സഹായിക്കും.
2…
പുറത്തു നിന്നുള്ള സംസ്‌ക്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കലോറി വളരെ കുറഞ്ഞതും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതുമായ ഭക്ഷണങ്ങള്‍ വീട്ടില്‍ തന്നെ പാകം ചെയ്ത് കഴിക്കുന്നതാണ് നല്ലത്.
3 …
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും വ്യായാമം ചെയ്യാനുള്ള ഊര്‍ജം നല്‍കുകയും ചെയ്യും.
4 …
കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് ഭക്ഷണത്തില്‍ കുറയ്ക്കാം. പകരം പച്ചക്കറികളും മറ്റും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഭാരം കുറഞ്ഞാലും കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് അധികം കൂടാതെ നോക്കണം.
5 …
പഞ്ചസാരയും എണ്ണയുമടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക. പകരം പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വണ്ണം കുറഞ്ഞാലും പഞ്ചസാര, എണ്ണ എന്നിവയടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക.
6…
വെള്ളം ധാരാളം കുടിക്കുക. വിശപ്പിനെ നിയന്ത്രിക്കാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.
7 …
വ്യായാമം ചെയ്യാതെ വണ്ണം കുറയ്ക്കാന്‍ കഴിയില്ലെന്ന് അറിയാമല്ലോ? ഭാരം കുറഞ്ഞതിന് ശേഷവും വര്‍ക്ക്‌ഔട്ട് തുടരാം. തീവ്രതയില്‍ കുറവുള്ളതും പുതിയ തരത്തിലുള്ളതുമായ വര്‍ക്ക്‌ഔട്ടുകള്‍ ശീലിക്കാം എന്നു മാത്രം.