ഭാര്യയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മലയാള സീരിയൽ രംഗത്തെ ചോക്ലേറ്റ് ഹീറോ!

ശരത് ദാസ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ്. താരത്തെ വിശേഷിപ്പിക്കുന്നത് മിനിസ്ക്രീനിലെ കുഞ്ചാക്കോ ബോബൻ എന്നാണ്. മിനി സ്ക്രീൻ പരമ്പരകളിൽ മാത്രമല്ല സ്നേഹദൂത്, എന്ന് സ്വന്തം ജാനകിക്കുട്ടി, ദേവദൂതൻ, പത്രം, മധുരനൊമ്പരക്കാറ്റ് തുടങ്ങി നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ ശരത് തന്റെ ഭാര്യ മഞ്ജുവിന് ഒപ്പമുള്ള റൊമാന്റിക് നിമിഷം പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. മുൻപ് മാലിദ്വീപിൽ തന്റെ കുടുംബവുമൊത്ത് അവധിക്കാലം ആഘോഷിക്കാൻ പോയപ്പോൾ പങ്കുവച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

ശരത് അന്തരിച്ച സുപ്രസിദ്ധ കഥകളി സംഗീതജ്ഞൻ വെണ്മണി ഹരിദാസിന്റേയും സരസ്വതിയമ്മയുടേയും മകനാണ്. താരം ചലച്ചിത്രരംഗത്തേക്ക് എത്തിയത് 1994 ൽ ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സ്വാഹം എന്ന ചിത്രത്തിൽ അച്ഛനോടൊപ്പം വേഷമിട്ടുകൊണ്ടാണ്. ഈ ചിത്രം അനേകം പുരസ്കാരങ്ങൾ നേടുകയുണ്ടായി. നടൻ മുരളിയും അർച്ചനയും പ്രധാന വേഷങ്ങൾ ചെയ്ത സമ്മോഹനം എന്ന ചിത്രമായിരുന്നു അടുത്തത്.

ഇദ്ദേഹം മലയാളി പ്രേക്ഷകർക്ക് സുപരിചിതനായത് ടിവി സീരിയലുകളിലൂടെയാണ്.ഇതിൽ ആദ്യത്തേത് ശ്രീകൃഷ്ണനായി വേഷമിട്ട 560 ലേറെ എപ്പിസോഡുണ്ടായിരുന്ന ശ്രീമഹാഭാഗവതം എന്ന സീരിയലാണ്. ഇദ്ദേഹത്തിന്റെ മനസ്സ് എന്ന മെഗാസീരിയലിലെ അഭിനയം വമ്പിച്ച ജനപ്രീതി നേടിക്കൊടുത്തു. വിവിധ ചാനലുകളിലായി ഹരിചന്ദനം, അമ്മ, അലാവുദ്ദീന്റെ അത്ഭുതവിളക്ക്, മിന്നുകെട്ട്, മാനസപുത്രി, അക്ഷയപാത്രം, നിഴലുകൾ തുടങ്ങി അനേകം സീരിയലുകളിൽ അദ്ദേഹം വേഷമിടുകയും രംഗോളി എന്ന പരിപാടി അവതരിപ്പിക്കുകയും ചെയ്തു.

Related posts