ഒരുകാലത്ത് മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു ശ്രീകല. എന്റെ മാനസപുത്രി എന്ന പരമ്പരയിലെ സോഫിയയുടെ സങ്കടങ്ങൾ മലയാളികളുടെയും കണ്ണുനീരായിരുന്നു. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് താരമിപ്പോൾ. യുകെയിൽ ഐടി മേഘലയിൽ ജോലി ചെയ്യുന്ന വിപിനാണ് ഭർത്താവ്. ദമ്പതികൾക്ക് ഒരു മകനുമുണ്ട്. സാംവേദ് എന്നാണ് മകന്റെ പേര്. കുടുംബത്തോടൊപ്പം യുകെയിലെ ഹോർഷാമിലാണ് ഇവരുടെ താമസം.
അമ്മ മരിച്ചതിന് ശേഷമാണ് ഒന്നും വേണ്ടെന്ന തീരുമാനം എടുത്ത് യുകെയിൽ എത്തിയതെന്ന് തുറന്നു പറയുകയാണ് താരമിപ്പോൾ. എല്ലാവരും ഡിപ്രക്ഷനെക്കുറിച്ച് സംസാരിക്കുമ്പോൾ ഇതൊക്കെ അത്ര കുഴപ്പം ആയിരുന്നോ എന്നാണ് തന്റെ വിചാരം ‘അമ്മ പോയ ശേഷം ആ അവസ്ഥയിലേക്ക് എത്തി. ‘അമ്മ മരണശേഷം താനും മകനും ഒറ്റക്കായിരുന്നു. സ്വാമി അയ്യപ്പനിൽ അഭിനയിക്കുന്ന സമയമാണ്. മാസത്തിൽ കുറച്ചു ദിവസത്തെ വർക്ക് മാത്രമേ ഉണ്ടാകുകയുള്ളൂ. മോനേം കൊണ്ട് ലൊക്കേഷനിൽ പോകാൻ തുടങ്ങി. അവന്റെ അവധി ദിവസങ്ങൾ നോക്കി തീയതി ക്രമീകരിക്കും. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ മോൻ സ്കൂളിൽ പോയികഴിഞ്ഞാൽ വീട്ടിൽ താൻ ഒറ്റക്കായിരുന്നു.
ആ സമയത്ത് എല്ലാം വെറുതെ ഇരുന്ന് കരയണം എന്ന് തോന്നും ‘അമ്മ ഇല്ലാതെ ജീവിക്കണ്ടേ എന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ട്. അങ്ങനെയെല്ലാം കുറെ തോന്നലുകൾ ആയിരുന്നു. അമ്മയോട് സംസാരിക്കും പോലെ തനിക് മറ്റാരോടും മനസ്സ് തുറക്കാൻ ആകില്ലായിരുന്നു. അത്ര അടുപ്പം ആയിരുന്നു അങ്ങനെ ഒരാളാണ് പെട്ടെന്ന് ഇല്ലാതായത്. തന്റെ ഒരു ഭാഗം തളർന്ന പോലെ ആയിരുന്നു. മോനേം വിപിനെട്ടനേം ഓർത്താണ് പിടിച്ച് നിന്നത്.