ബ്രേക്കിനു ശേഷം മലയാളത്തിലേക്ക് എത്താൻ സഹായിച്ചത് കുടുംബവിളക്കാണ്: മനസ്സുതുറന്ന് സീരിയൽ താരം ഷാജു!

ഡോക്ടർ ഷാജു മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. അദ്ദേഹം മലയാളം സീരിയൽ രംഗത്ത് സജീവസാന്നിധ്യമാണ്. ഇപ്പോൾ കുടുംബവിളക്ക് എന്ന സീരിയലിലാണ് അദ്ദേഹം അഭിനയിക്കുന്നത്. സീരിയലിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം കുടുംബവിളക്കിൽ രോഹിത്ത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. താരം അഭിനയരംഗത്ത് തുടക്കം കുറിച്ചത് ദൂരദർശനിൽ പ്രദർശിപ്പിച്ചിരുന്ന ഇണക്കം പിണക്കം എന്ന സീരിയലിലൂടെയായിരുന്നു. ജ്വാലയായ് എന്ന സീരിയലിലാണ് ആദ്യമായി നായകനായെത്തുന്നത്. അടുത്തിടെ നിർമ്മാണ മേഖലയിലേക്ക് കടന്ന താരം സസ്നേഹം എന്ന സീരിയലാണ് നിർമ്മിക്കുന്നത്.

ഇപ്പോളിതാ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. പ്രൊഫഷണലി ഡെന്റൽ ഡോക്ടർ ആണ്. ഞാനും എന്റെ ഭാര്യയും ഡോക്ടേഴ്‌സാണ്. ഞാൻ എട്ടുവർഷത്തോളം ഖത്തറിൽ ആയിരുന്നു. അപ്പോഴും മലയാളത്തിൽ നിന്നും ബ്രെയ്ക്ക് എടുത്തിരുന്നെങ്കിലും, തമിഴിൽ സജീവമായിരുന്നു. ചെന്നൈയിൽ വന്നും പോയും ആയിരുന്നു ഷൂട്ടിങ്ങിൽ പങ്കെടുത്തത്. എന്നാൽ കൊവിഡ് സാഹചര്യം വന്നതോടെ ഞങ്ങൾ ഇപ്പോൾ നാട്ടിൽ എത്തി. ഞങ്ങൾ രണ്ടാളും ഒരേ പ്രൊഫഷൻ ആയതുകൊണ്ടുതന്നെ ഒരു ക്ലിനിക്ക് രണ്ടുപേരും കൂടി നടത്തുന്നു. നിലവിൽ ഞാൻ പ്രാക്ടീസ് ചെയ്യാത്തതു കൊണ്ടുതന്നെ ആശയാണ് മുൻപോട്ട് കൊണ്ടുപോകുന്നത് എന്ന് അദ്ദേഹം പറയുന്നു.

ബ്രേക്കിനു ശേഷം മലയാളത്തിലേക്ക് എത്താൻ സഹായിച്ചത് കുടുംബവിളക്കാണ്. രോഹിത് ഗോപാൽ എന്ന മനോഹരമായ കഥാപാത്രമാണ് ലഭിച്ചത്. ഒരുപാട് അഭിനന്ദനങ്ങൾ കിട്ടിയ ഒരു കഥാപാത്രം കൂടിയാണ് രോഹിത്. എത്ര തിരക്കുകൾ ഉണ്ടെങ്കിലും ഒരിക്കലും അഭിനയത്തിൽ നിന്നും ഞാൻ വിട്ടു നിൽക്കില്ല. എത്ര തിരക്കുണ്ടെങ്കിലും അത് മാറ്റി വച്ചിട്ട് അഭിനയത്തിൽ ആകും ഞാൻ ശ്രദ്ധിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

Related posts