മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണൻ. സീത കല്യാണം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. പിന്നീട് ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായി താരം എത്തിയിരുന്നു. ഫിസിക്കൽ ടാസ്‌കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച അനൂപ് ആദ്യദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ചുമുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. 95-ാം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമിൽ മികച്ച സ്‌കോർ നേടി മുന്നേറുകയായിരുന്നു അനൂപ്. ബിഗ് ബോസ് ഹൗസിലെ അവസാന എട്ട് മത്സരാർഥികളിൽ ഒരാൾ അനൂപായിരുന്നു.
അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്, ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും താരം തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ബിഗ് ബോസിൽ എത്തിയ ശേഷം സ്റ്റാർട്ട് മ്യൂസിക്ക് അവതാരകനായും എത്തിയിരുന്ന അനൂപിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ മാസമാണ് അനൂപിന്റെയും ഐശ്വര്യയുടെയും വിവാഹം നടക്കുന്നത്.
ഐശ്വര്യയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ആരാധകരോട് സം വദിക്കവേയാണ് വരുന്ന ജനുവരി 23 നണ് തങ്ങളുടെ വിവാഹമെന്ന് ഐശ്വര്യ പറയുന്നത്. ബിഗ് ബോസിൽ വച്ചാണ് അനൂപ് തന്റെ പ്രണയിനി പരിചയപ്പെടുത്തിയത്. ബിഗ് ബോസിലെ തന്റെ സുഹൃത്തുക്കളോട് പലപ്പോഴും പ്രണയിനിയെ കുറിച്ച് അനൂപ് സംസാരിക്കുമായിരുന്നു. സന്ധ്യ മീൻ വെട്ടിയതുമായുള്ള സംഭവത്തിന്റെ ഇടക്ക് ആണ് തന്റെ പെണ്ണ് നോൺ ഒന്നും കഴിക്കാറില്ല എന്ന് പറയുന്നത്. ‘അവൾക്കത് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെങ്കിൽ പോലും ഞങ്ങൾ ഒരുമിച്ചു പുറത്തുപോകുമ്പോൾ ഞാൻ കഴിച്ചിട്ടുണ്ട്, മിക്കപ്പോഴും കഴിക്കാറില്ല’, എന്നും അനൂപ് വാചാലൻ ആയിരുന്നു.