കേട്ടതൊന്നും സത്യമല്ല! സീതകല്യാണം ടീം പറയുന്നു!

കോവിഡ്‌ രണ്ടാം തരംഗം രൂക്ഷമായി നിൽക്കവേ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ് നടത്തിയ സീതാകല്യാണം സീരിയലിലെ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഈ സംഭവത്തെ കുറിച്ചു പരമ്പരയിലെ പ്രധാന താരങ്ങളുടെ പ്രതികരണങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.

Seetha Kalyanam: Team Seetha Kalyanam on resuming shoot: Viewers don't  bother the limitations we have, they expect better entertainment - Times of  India

വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ് നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അരിയൂര്‍ പൊലീസ് എത്തി അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയും റിസോര്‍ട്ട് സീല്‍ ചെയ്‌തെന്നുമായിരുന്നു പുറത്ത് എത്തിയ വാര്‍ത്ത.

Seetha Kalyanam - Disney+ Hotstar

പരമ്പരയിലെ അഭിനേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത എത്തിയതോടെ പ്രതികരണവുമായി താരങ്ങള്‍ തന്നെ രംഗത്തെത്തി. തങ്ങള്‍ സെയ്ഫ് ആണെന്ന് സീരിയലിലെ പ്രധാന താരം ധന്യ മേരി വര്‍ഗീസ് വ്യക്തമാക്കി. സീരിയലിലെ മറ്റ് പ്രധാന താരങ്ങളായ അനൂപ് കൃഷ്ണന്‍, ജിത്തു വേണുഗോപാല്‍, റനീഷ റഹിമാന്‍ എന്നിവരും വര്‍ക്കലയിലെ ഷൂട്ടിംഗ് സംഘത്തില്‍ ഉണ്ടായിരുന്നില്ല എന്നും ധന്യ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ധന്യയുടെ പ്രിതകരണം. ജിത്തുവും റനീഷയും തങ്ങള്‍ വീട്ടില്‍ തന്നെയാണ് ഉള്ളതെന്ന് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സീതാകല്യാണം സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 20 ഓളം താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ് അറസ്റ്റിലായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Related posts