ഷാനവാസിനെ തല്ലാൻ പോയ.പക്ഷെ അടുത്ത നിമിഷത്തിൽ ചുംബിക്കേണ്ട അവസ്ഥയും വന്നു! മനസ്സ് തുറന്ന് സ്വസിക!

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സ്വസിക. മിനിസ്ക്രീൻ സീരിയലുകളിലും കട്ടപ്പനയിലെ ഋതിക് റോഷൻ പൊരിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബിഗ് സ്ക്രീനിലും താരം തന്റെ വിജയഗാഥ തുടരുകയാണ്. താരം അഭിനയിച്ച സീത എന്ന പരമ്പര ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഷാനവാസാണ് പരമ്പരയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് പറയുകയാണ് താരമിപ്പോൾ. സൗഹൃദമുണ്ടെങ്കിലും താന്‍ ഏറ്റവും കൂടുതല്‍ ഉടക്കിയിട്ടുള്ളതും ഷാനവാസുമായിട്ടാണെന്ന് സ്വാസിക പറയുന്നു.

ഷാനവാസിനെ തല്ലാന്‍ വരെ പോയിട്ടുണ്ട്. അത് കഴിഞ്ഞുള്ള സീനില്‍ ഉമ്മ വെക്കേണ്ട അവസ്ഥയുമായിരുന്നു. എന്നാല്‍ തനിക്ക് കുഴപ്പമില്ലായിരുന്നു, താന്‍ ദേഷ്യപ്പെട്ട് നില്‍ക്കുമ്പോള്‍ ഇന്ദ്രേട്ടനാണ് വന്ന് ഉമ്മ വെക്കുന്നത്. എടുത്തോണ്ട് പോണമെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ കൈപിടിച്ച് പോവുകയായിരുന്നു.


സ്‌ക്രീനിലെ ആ കെമിസ്ട്രിക്ക് കാരണം സൗഹൃദമാണ്. കൂടെ വേറൊരു അഭിനേതാവാണ് നിന്ന് അഭിനയിക്കുന്നത് എന്ന തരത്തിലുള്ള തോന്നലുകളൊന്നും ഉണ്ടാവാറില്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വഭാവികമായ അടുപ്പം കൊണ്ടുവരാന്‍ തങ്ങളുടെ ഫ്രണ്ട്ഷിപ്പ് സഹായിച്ചിരുന്നു. ഏതെങ്കിലും സീന്‍ ശരിയായില്ലെങ്കില്‍ തങ്ങള്‍ തന്നെ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാറുമുണ്ടെന്നും താരം പറയുന്നു. റൊമാന്റിക് രംഗങ്ങള്‍ വേണോ എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു. ആദ്യത്തെ റൊമാന്റിക് രംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരിയാണ് വരുന്നത് എന്നാണ് സ്വാസികയും ഷാനവാസും പറയുന്നത്.

Related posts