ഓരോരുത്തരും ഓരോ രൂപത്തിലല്ലേ അത് ഉൾക്കൊള്ളാൻ പറ്റാത്തവർ മാറിപോയാൽ പോരേ? ബോഡി ഷെയിമിങ്ങിൽ പ്രതികരിച്ച് മലയാളികളുടെ പ്രിയപ്പെട്ട അനൂപിന്റെ പ്രിയതമ ഐശ്വര്യ!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണൻ. സീത കല്യാണം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. പിന്നീട് ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായി താരം എത്തിയിരുന്നു. ഫിസിക്കൽ ടാസ്‌കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച അനൂപ് ആദ്യദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ചുമുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. 95-ാം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമിൽ മികച്ച സ്‌കോർ നേടി മുന്നേറുകയായിരുന്നു അനൂപ്. ബിഗ് ബോസ് ഹൗസിലെ അവസാന എട്ട് മത്സരാർഥികളിൽ ഒരാൾ അനൂപായിരുന്നു. ഡോക്ടർ ഐശ്വര്യയാണ് അനൂപിന്റെ ഭാര്യ. വിവാഹ ദിവസം മുതൽ ഇരുവരും ബോഡി ഷെയിമിം​ഗിന് ഇരയായിരുന്നു. വരനെക്കാളും വധുവിന് തടി കൂടുതൽ എന്നതാണ് ബോഡി ഷെയ്മിങ് ചെയ്യുന്നവർക്ക് പ്രശ്നം. പിന്നീട് അനൂപ് ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിത ബോഡി ഷെയ്മിങ് കമന്റുകളെ കുറിച്ചും തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചുമെല്ലാം സംസാരിച്ചിരിക്കുകയാണ് അനൂപും ഭാര്യ ഐശ്വര്യയും. കല്യാണത്തിന് ലാലേട്ടൻ വിഷസ് അറിയിച്ചിരുന്നു. അതിനുശേഷം ഒരിക്കൽ ഇഷയേയും കൂട്ടി ഞാൻ ലാൽ സാറിനെ കാണാൻ പോയി. ബാറോസ് ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു അത്. അന്ന് അദ്ദേഹം ആ ​ഗെറ്റപ്പിലായിരുന്നു. അദ്ദേഹത്തെ കാണാനാണ് പോകുന്നതെന്ന് അറിയാത്തതുകൊണ്ട് തന്നെ ഇഷ വല്ലാതെ ഷോക്കായി അദ്ദേഹം വന്നപ്പോൾ. തിരുവനന്തപുരത്ത് പോയാണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹത്തോട് ഇഷയെ കൂട്ടി വരട്ടെയെന്ന് ചോദിച്ചപ്പോൾ വന്നോളൂ മോനെയെന്ന് പറ‍ഞ്ഞു. ബി​ഗ് ബോസിൽ വെച്ച് ഇഷയുടെ ശബ്ദം മാത്രമാണ് റിവീൽ ചെയ്തത്. മുഖം കാണിച്ചിരുന്നില്ല. ഇഷയുടെ ശബ്ദവും വീഡിയോയും എനിക്കും സർപ്രൈസായിരുന്നു.

ബി​ഗ് ബോസിൽ വെച്ച് പ്രണയം പരസ്യപ്പെടുത്തിയപ്പോൾ എല്ലാവരും കരുതിയത് എനിക്ക് മേക്കപ്പൊക്കെ ചെയ്ത് തരുന്ന വിജിയുണ്ട് അവളാണ് എന്റെ പ്രണയിനി എന്നാണ്. ഒഫീഷ്യലി വിവാഹം ഫിക്സ് ചെയ്യും മുമ്പ് മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഒരു കാരണവും കിട്ടാത്തവരാണ് ഇത്തരം മോശം കമന്റുകൾ ഞങ്ങളുടെ ഫോട്ടോയ്ക്ക് കമന്റ് ചെയ്യുന്നത് എന്നാണ് ഞാൻ കരുതുന്നത്. നമ്മളിടുന്ന ഫോട്ടോയ്ക്ക് വരുന്ന ചില മോശം കമന്റുകൾ ഞാൻ ഡിലീറ്റ് ചെയ്ത് കളയും ചിലപ്പോഴൊക്കെ. കല്യാണം കഴിഞ്ഞ് വരുമ്പോ19674-2ൾ മീഡിയ ചോദിച്ചിരുന്നു ഇഷയുടെ ശരീരത്തെ പറ്റി. എന്തിനാണ് ഇവർ ഇത് ചോദിക്കുന്നത്? അതിൽ എന്ത് ലോജിക്കാണുള്ളതെന്ന്19674-2 ഞാൻ ചിന്തിച്ചിട്ടുണ്ട്. ഓരോരുത്തരും ഓരോ രൂപത്തിലല്ലേ അത് ഉൾക്കൊള്ളാൻ പറ്റാത്തവർ മാറിപോയാൽ പോരേ?. കംമ്പയർ ചെയ്യേണ്ട ആവശ്യമില്ലല്ലോ. ഞാനും ഇഷയും സംസാരിച്ച് തുടങ്ങിയപ്പോഴാണ് ഞങ്ങളുടെ വേവ് ലെങ്ത് ഒന്നാണെന്ന് മനസിലായത്. ഒരു നടനെന്ന രീതിയിൽ അല്ല തുടക്കം മുതൽ ഇഷ എന്നെ കണ്ടത്.

അതുകൊണ്ടാണ് ജെനുവിൻ‌ വ്യക്തിയാണെന്ന് എനിക്ക് തോന്നിയത്. ഇഷയുടെ അമ്മയെയാണ് ഞാൻ ആദ്യം വിളിച്ചത്. സീതാകല്യാണം അവർ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അനൂപാണെന്ന് പറ‍ഞ്ഞപ്പോൾ അമ്മ വിറയ്ക്കുന്നത് ഫോണിൽ കൂടി കേൾക്കാം അനൂപ് പറഞ്ഞു. കളിയാക്കലുകൾ തന്നെ ബാധിക്കില്ലെന്നാണ് അനൂപിന്റെ ഭാര്യ ഐശ്വര്യ പറഞ്ഞത്. ‘എന്റെ ശരീരം പണ്ട് മുതൽ ഇങ്ങനെയായതുകൊണ്ട് കളിയാക്കലുകൾ എന്നെ ബാധിക്കില്ല. ഞാൻ അതേ കുറിച്ച് ചിന്തിക്കാറുമില്ല. 2018ൽ ഞാൻ ഇന്റൻഷിപ്പ് ചെയ്യുന്ന സമയത്താണ് അനൂപിനെ ആദ്യം കണ്ടത്. പിന്നെ രണ്ട് വർഷം നോ കോൺടാക്ട് ആയിരുന്നു. ശേഷം ഫേസ്ബുക്കിലൂടെയാണ് വീണ്ടും സൗഹൃദം പുതുക്കിയത്.’ ‘ഞാൻ എന്തും ഷെയർ ചെയ്യുന്നത് അമ്മയോടാണ്. ഒറ്റമോളായത് കൊണ്ട് അമ്മ എപ്പോഴും എന്റെ കൂടെയാണ്. ഞാനിപ്പോൾ‌ എം.ഡി ചെയ്ത് കഴിഞ്ഞു. അച്ഛനും അമ്മയുമാണ് എന്റെ എല്ലാം ഐശ്വര്യ പറഞ്ഞു.

Related posts