എഴുപതുകളുടെ ആരംഭത്തിൽ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സീമ. സീമ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ നിരവധി ചിത്രങ്ങൾ ഓടിയെത്തും. ഒരുകാലത്ത് സീമ ജയൻ ജോഡികൾക്ക് ഉണ്ടായിരുന്ന ആരാധകർ സങ്കല്പങ്ങൾക്കും അപ്പുറമാണ്. അവളുടെ രാവുകളിലെ രാജിയും അങ്ങാടിയിലെ സിന്ധുവും അതിരാത്രത്തിലെ തുളസിയും മലയാളികൾക്ക് സീമ നൽകിയ സമ്മാനങ്ങൾ ആയിരുന്നു. സംവിധായകൻ ഐ വി ശശിയുമായുള്ള വിവാഹത്തിന് ശേഷം സീമ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. ഇപ്പോഴും സിനിമയിലും മിനി സ്‌ക്രീനിലും താരം സജീവമാണ്. എൺപതുകളിൽ വളരെ തിരക്കേറിയ നായികാ നടിയായിരുന്ന സീമ നൃത്തത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. മലയാള സിനിമയിൽ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായിരുന്നു സീമ നായികയായി എത്തിയ അവളുടെ രാവുകൾ.
മഹായാനം എന്ന ചിത്രത്തിന് ശേഷം സീമ പിന്നീട് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് സീമ സിനിമ രംഗത്തേക്ക് തിരികെ എത്തുന്നത്. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ഒളിമ്പ്യൻ അന്തോണി ആദം എന്ന സിനിമയിലൂടെ ആണ് സീമ സിനിമ ജീവിതത്തിലേക്ക് തിരികെ എത്തിയത്. പല നടിമാരും ചെയ്യാൻ മടിച്ചിരുന്ന വേഷമാണ് ആദ്യ ചിത്രത്തിൽ തന്നെ സീമ അവതരിപ്പിച്ചത്. ലൈംഗീക തൊഴിലാളിയായ രാജി എന്ന പെൺകുട്ടിയായി അവരുടെ രാവുകളിൽ ഗംഭീര അഭിനയമാണ് കാഴ്ച വെച്ചത്. അതും പത്തൊമ്പതാം വയസ്സിൽ.
ഇപ്പോളിതാ സിനിമയെക്കുറിച്ച് പറയുകയാണ് താരം, തനിക്ക് നല്ല കഥാപാത്രങ്ങൾ ലഭിച്ചത് അവളുടെ രാവുകളിലെ മികച്ച പ്രകടനത്തിനു ശേഷമാണ്, അശ്ലീല സീനുകൾ ഉണ്ടെന്നും തുണിക്ക് ഇറക്കം കുറവാണെന്നും അറിഞ്ഞ് തന്നെയാണ് അവളുടെ രാവുകളിൽ അഭിനയിച്ചത്. കഥാപാത്രത്തിന്റെ കരുത്ത് കണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്, അവളുടെ രാവുകളിൽ അഭിനയിച്ചതിനു ലഭിച്ച പ്രതിഫലം മൂവായിരം രൂപയാണ്. 18 ദിവസംകൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. താൻ ആവശ്യപ്പെടുന്ന പണം പ്രതിഫലമായി തരുമോ എന്നാണ് സംവിധായകൻ ശശിയോട് അന്ന് ചോദിച്ചത്. തരാമെന്ന് സമ്മതിച്ചതോടെയാണ് ചിത്രത്തിൽ അഭിനയിക്കാൻ സീമ സമ്മതം അറിയിച്ചത്.