അവസാനം ഇതാ അതും സംഭവിച്ചു : മനസ്സ് തുറന്ന് സീമ വിനീത്

സീമ വിനീത് ട്രാൻസ്ജെൻഡറും പ്രിയപ്പെട്ട സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റുമാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് ആണായി ജനിച്ച് പെണ്ണായി മാറിയ സീമ വിനീത്. സീമയുടെ വർഷപൂജയുടെ ചിത്രങ്ങൾ വൈറൽ ആയത് അടുത്തിടെ ആയിരുന്നു. സീമ ഒരു വര്‍ഷം മുന്‍പാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ലോകത്തോട് താൻ പൂര്‍ണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് താരം പറഞ്ഞത് ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞു വർഷപൂജ നടത്തിയിട്ടാണ്. പലപ്പോഴായി താൻ ജീവിതത്തിൽ കേൾക്കേണ്ടി വന്ന പരിഹാസത്തിനു പരിഹാരം കാണേണ്ടി വന്നതിനെക്കുറിച്ച് പറയുകയാണ് സീമ ഇപ്പോൾ.

ജീവിതത്തിൽ കുട്ടിക്കാലം മുഴുവൻ കേട്ട പരിഹാസത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും സഹിച്ച് ജീവിതം ഇന്നിവിടെ വരെ എത്തിച്ചു. ഇതിനിടയിൽ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും പല വിധത്തിലുള്ള കളിയാക്കലുകളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ ഒന്നിനും പ്രതികരിക്കാൻ കഴിയാത്ത വിധം ഒതുങ്ങി കൂടിയിട്ടുണ്ട്. പിന്നെ മനസ്സ് ഒതുങ്ങി മാറി നിൽക്കാൻ അനുവദിക്കാത്ത തരത്തിൽ മനസ്സിനെ പാകപ്പെടുത്തി. ഒരു സ്ത്രീയായി തീരണം എന്നായിരുന്നു ജീവിതത്തിൽ ആദ്യം ആഗ്രഹിച്ച കാര്യം. അതിനായി സർജ്ജറികൾ ഓരോന്നായി ചെയ്തു. എന്റെ ആദ്യത്തെ സർജ്ജറി ഏകദേശം ഒരു മൂന്നു വർഷം മുന്നേ ആയിരുന്നു. ശേഷം രണ്ടാമത്തെ സർജ്ജറി നടന്നത് ഒരു ആറുമാസത്തെ ഇടവേളയിലാണ്.

ഇപ്പോൾ മൂന്നാമത്തെ സർജ്ജറിയും രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വിജയകരമായി ചെയ്തു. എല്ലാം കൊള്ളാം സൗണ്ട് എന്താണ് ആണിനെ പോലെ എന്ന ചോദ്യമായിരുന്നു ഏറ്റവും കൂടുതലായി ഞാൻ കേട്ട കളിയാക്കൽ. ഈ വോയിസ് ഫെമിനൈസേഷൻ സർജറി ഒരുപാട് ചിന്തിച്ച് എടുത്ത തീരുമാനം ആയിരുന്നു. 50% ചാൻസ് ഉള്ള സർജ്ജറി. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ ഉറച്ചുനിന്നു. ഒരുപാട്പേർ സപ്പോർട്ട് തന്ന് കൂടെ ഉണ്ടായിരുന്നു. അവരൊക്കെ ഞാൻ മരിക്കുവോളം എന്റെ നെഞ്ചിൽ ഉണ്ടാവും. നമ്മൾ പറയില്ലേ ആരും ഇല്ലാത്തവർക്ക് ഈശ്വരൻ ഉണ്ടാവും എന്ന്. ഒപ്പം ഉണ്ടായവർക്കൊക്കെ ഈശ്വരന്റെ സ്ഥാനം ആണ് മനസ്സിൽ. ജീവിതം ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ ഉള്ളതാണ്. ഇനിയും എന്റെ ജീവിതം ഞാൻ ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിക്കും. പ്രാർത്ഥിച്ച എല്ലാവരോടും ഇടയ്ക്കു വിളിച്ചു വിവരം തിരക്കിയവരോടും ഒരുപാട് നന്ദി സീമ പറഞ്ഞു.

Related posts