മരണമാണ് സത്യമായ കാര്യം. അത് മനസിലാക്കി യാഥാർഥ്യത്തിലേക്കെത്താൻ സമയമെടുക്കും! സീമ ജി നായർ പറയുന്നു

ഏവരെയും സങ്കടക്കടലിലാഴ്ത്തിയ ഒന്നാണ് നടി ശരണ്യയുടെ മരണം. ആ മരണം ഏറെ തളർത്തി കളഞ്ഞത് ശരണ്യയുടെ അമ്മയെയും അവർക്ക് ഒപ്പം നിന്ന സീമ ജി നായരെയുമാണ്. സീമ ജി നായർക്ക് ഇപ്പോഴും ആ സങ്കടക്കടലിൽ നിന്നും മുക്തയാകാൻ സാധിച്ചിട്ടില്ല. വർഷങ്ങളോളം അർബുദത്തോട് പടവെട്ടി കഴിഞ്ഞ ശേഷമായിരുന്നു നടിയുടെ അന്ത്യം. ശരണ്യയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങുന്നത് 2012 ലാണ്. ശരണ്യ വാ തുറന്ന് സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും മരണത്തിന്റെ അവസാന നാളുകളിൽ ശരണ്യക്ക് ബോധമില്ലായിരുന്നുവെന്നും സീമ ജി നായർ.

വാക്കുകൾ, ചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്ന കാരണം കുറച്ച് നാളുവരെ അവൾക്ക് ബോധമില്ലായിരുന്നു. ശരണ്യ വാ തുറന്ന് സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ‘ഉമ്മ’യെന്ന് പറഞ്ഞ് അവൾ ചുണ്ടുകൾകൊണ്ട് സംസാരിക്കുമായിരുന്നു. അന്ന് അങ്ങനെ അവൾ എനിക്ക് ഉമ്മ തന്നു’ ശരണ്യയുടെ അമ്മ ഇപ്പോഴും പഴയ നിലയിലേക്ക് തിരിച്ചു വന്നിട്ടില്ല. മരണമാണ് സത്യമായ കാര്യം. അത് മനസിലാക്കി യാഥാർഥ്യത്തിലേക്കെത്താൻ സമയമെടുക്കും ശരണ്യയുടെ അമ്മയ്ക്ക്. ഇത് പറഞ്ഞുകൊടുത്ത് പഴയ നിലയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ്.

കഴിഞ്ഞ ദിവസം സീമ ജി നായർക്ക് പ്രഥമ മദർ തെരേസ പുരസ്ക്കാരം ലഭിച്ചിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സീമയ്ക്ക് പുരസ്‌കാരം നൽകിയത്. സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ ‘കല’യുടെ പ്രഥമ മദർ തെരേസ പുരസ്‌കാരമാണിത്. അൻപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Related posts