എന്റെ ശബ്ദം ഇത്പോലെ ആകാനുള്ള കാരണം! മനസ്സ് തുറന്ന് സീമ ജി നായർ!

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സീമ ജി നായർ. കൊച്ചിൻ സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥ എന്ന നാടകത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിലും സീരിയലിലും താരം ശ്രേദ്ധേയമായ വേഷം ചെയ്തിരുന്നു. വിവാഹത്തോടെ അഭിനയജീവതത്തിന് താരം ഇടവേള നൽകി. പിന്നീട് മാനസിയെന്ന മെഗാസീരിയലിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്ത് വീണ്ടും സജീവമായത്.പിന്നീട് ഇതുവരെ 140തോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു. അഭിനയത്തത്തിനു പുറമെ സാമൂഹിക പ്രവർത്തനങ്ങളിലും താരം സജീവമാണ്.

ചാരിറ്റി പോലെ തന്നെ സീമ ജി നായരുടെ ഐഡന്റിറ്റിയാണ് ആ ശബ്ദവും. പരുപരുപ്പുള്ള അടഞ്ഞ ശബ്ദമാണ് സീമ ജി നായരുടേത്. ആ ശബ്ദം വച്ചു തന്നെയാണ് തന്റെ കഥാപാത്രങ്ങൾക്ക് സീമ ഡബ്ബ് ചെയ്യുന്നതും. ശബ്ദം എന്താണ് ഇങ്ങനെ എന്ന് ചോദിച്ച് പലരും വരാറുണ്ട്. ജന്മനാ ഇങ്ങനെ തന്നെയാണോ, അതോ എന്തെങ്കിലും അസുഖം വന്നതാണോ എന്നൊക്കെ ചോദിക്കും. ക്യാൻസർ വന്നോ എന്ന ചോദ്യവും സമൂഹ മാധ്യമത്തിലുണ്ട് എന്ന അവതാരകൻ പറഞ്ഞപ്പോൾ നടി അത് വ്യക്തമാക്കി.ദൈവം സഹായിച്ച് ഇതുവരെ കാൻസർ ഒന്നും എന്നെ ബാധിച്ചിട്ടില്ല. നാളെ വന്നേക്കാം, പക്ഷെ ഇതുവരെയില്ല. എന്റെ വോക്കൽ കോഡിൽ ചെറിയ പ്രശ്‌നമുണ്ട്. ചെറിയൊരു സ്‌ക്രാച്ച്. അതൊരു സർജ്ജറി ചെയ്താൽ റെഡിയാവും. പക്ഷെ ആ സർജ്ജറി കഴിഞ്ഞാൽ ശബ്ദം കുയിൻനാദം പോലെയാവും എന്നാണ് ഡോക്ടർ പറഞ്ഞത്.

അങ്ങിനെ ചെയ്താൽ എല്ലാവരും എനിക്ക് ശരിക്കും എന്തോ അസുഖം വന്നുപറയും. സത്യത്തിൽ ഇപ്പോൾ ഈ ശബ്ദം കൊണ്ട് എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. കേൾക്കുന്നവർ കരുതും വളരെ ബുദ്ധിമുട്ടിയാണ് ഞാൻ സംസാരിക്കുന്നത് എന്ന്. എന്നാലല്ല. ജന്മനാ എന്റെ ശബ്ദം ഇങ്ങനെയായിരുന്നില്ല. പണ്ടു ഞാൻ നാടകം സ്ഥിരമായി ചെയ്യുമായിരുന്നു. ആ കാലഘട്ടത്തിൽ സ്റ്റേജിന്റെ നടുവിൽ ഒരു മൈക്ക് മാത്രമേയുണ്ടാവൂ. അപ്പോൾ നമ്മൾ ഒച്ചത്തിൽ സംസാരിക്കണം. അങ്ങനെ റസ്റ്റില്ലാതെ നാടകം ചെയ്തപ്പോഴാണ് ശബ്ദം ഇങ്ങനെയായത്- സീമ ജി നായർ പറഞ്ഞു

Related posts