അവർ രാവിലെ ആർക്കിട്ട് പാര പണിയണം എന്ന് നോക്കിയാണ് എഴുന്നേൽ‌ക്കുന്നത്! വൈറലായി സീമ ജി നായരുടെ വാക്കുകൾ!

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സീമ ജി നായർ. കൊച്ചിൻ സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥ എന്ന നാടകത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിലും സീരിയലിലും താരം ശ്രേദ്ധേയമായ വേഷം ചെയ്തിരുന്നു. വിവാഹത്തോടെ അഭിനയജീവതത്തിന് താരം ഇടവേള നൽകി. പിന്നീട് മാനസിയെന്ന മെഗാസീരിയലിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്ത് വീണ്ടും സജീവമായത്.പിന്നീട് ഇതുവരെ 140തോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു. അഭിനയത്തത്തിനു പുറമെ സാമൂഹിക പ്രവർത്തനങ്ങളിലും താരം സജീവമാണ്. അന്തരിച്ച നടി ശരണ്യ ശശിയുടെ ചികിത്സയ്ക്കായി രംഗത്തെത്തിയതോടെ സീമ ജി നായരും നിരന്തരം വാർത്തകളിൽ നിറഞ്ഞിരുന്നു. ശരണ്യയുടെ ചികിത്സയുടെ സമയത്തും മരണ ശേഷവുമൊക്കെ ഒരു അമ്മയെ പോലെ സീമ ഉണ്ടായിരുന്നു. ഇപ്പോഴും ദുരിതം അനുഭവിക്കുന്നവർക്ക് തന്നാൽ കഴിയുന്ന വിധത്തിൽ സീമ സഹായങ്ങൾ നൽകുന്നുണ്ട്.

എന്നാൽ ശരണ്യയെ സഹായിച്ചതിന്റെ പേരിൽ ചില പഴികളും സീമ ജി നായർക്ക് കേൾക്കേണ്ടി വന്നു. ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സീമ ജി നായർ. ശരണ്യ സർജറി പോവുന്ന സമയത്ത് ഏകദേശം 20 ലക്ഷമായിരുന്നു ബില്ല്. ആ അവസാന നിമിഷമാെക്കെ പത്ത് പൈസ കൈയിലില്ലാതെയാണ് ഓടിക്കൊണ്ടിരിക്കുന്നത്. അത് ഒരു ആശുപത്രിക്കാരും എവിടെ നിന്ന് റെക്കമെന്റേഷൻ വന്നാലും കുറച്ച് തരില്ല അങ്ങനെയുള്ളവരെ സഹായിക്കാൻ ഓടുമ്പോൾ നിശിതമായി വിമർശിക്കാൻ വേണ്ടി മാത്രം ജൻമം കൊണ്ട ചിലരുണ്ട്. അത് നമ്മളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ രാവിലെ ആർക്കിട്ട് പാര പണിയണം എന്ന് നോക്കിയാണ് എഴുന്നേൽ‌ക്കുന്നത്. ശരണ്യക്ക് വീട് വെച്ച് കൊടുത്തതിന് ശേഷം ശരണ്യയുടെ വീടിന്റെ ആധാരം എന്റെ പേരിലാണെന്ന്. തോന്നുന്നുണ്ടോ ലോകത്താർക്കെങ്കിലും. ആ കുട്ടിക്ക് അമ്മയും സഹോദരങ്ങളുമില്ലേ. അവർ വെറും കൈയും കെട്ടി നോക്കി നിൽക്കുമോ. അവളിവിടെ നിന്ന് പോയി. അവരെ ഞാൻ ചേർത്ത് പിടിക്കുന്നുണ്ട് ഇതിന്റെയിടയിൽ കൂടി നമ്മൾക്ക് ആർക്കും അറിയാത്ത കഥകളാണ് പുറത്ത് പറയുന്നത്. ഇത് കേട്ട് വിശ്വസിക്കുന്നവരുണ്ട്.

ഏതെങ്കിലും രീതിയിൽ നമ്മളെ ആരോടെങ്കിലും സഹായം ചോദിക്കുമ്പോൾ ആൾക്കാരുടെ മനസ്സിൽ ശരണ്യക്ക് വീട് പണിത് കൊടുത്തിട്ട് അവരുടെ ആധാരം ഇവരുടെ പേരിലല്ലേ എന്ന തോന്നൽ വരും. അവൾ പോവുന്നതിന് മുമ്പ് എന്നോട് പറഞ്ഞിരുന്നു ഞാനീ ആധാരം കൊണ്ടു വന്ന് ഒരു വീഡിയോ ചെയ്യാമെന്ന്. വേണ്ട മോളേ ചെയ്യേണ്ട, നമുക്ക് ആരെ ബോധിപ്പിക്കാനാണെന്ന്. പക്ഷെ അവൾ പോയിക്കഴിഞ്ഞപ്പോൾ കൂടുതലായി ആൾക്കാർ പറയാൻ തുടങ്ങി. അത് വിശ്വസിക്കുന്നവരുമുണ്ട്. നന്ദൂട്ടന്റെ അമ്മ അവൻ പോയ ശേഷം അനുഭവിച്ച വേദനയ്ക്ക് കൈയും കണക്കുമില്ല കിട്ടിയ കോടികളെവിടെ കൊണ്ടുപോയി എന്നൊക്കെയാണ് ചോദിക്കുന്നത്. കൂടെ നിന്നവർ‌ തന്നെയാണ് ഇവർക്കെതിരെ പുറത്ത് പ്രചരിപ്പിച്ചത്.

Related posts