ഇവിടെ നിൽക്കണമെങ്കിൽ സിനിമയിൽ ഗോഡ്ഫാദേഴ്‌സ് വേണം! സീമ ജി നായർ പറയുന്നു!

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സീമ ജി നായർ. കൊച്ചിൻ സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥ എന്ന നാടകത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിലും സീരിയലിലും താരം ശ്രേദ്ധേയമായ വേഷം ചെയ്തിരുന്നു. വിവാഹത്തോടെ അഭിനയജീവതത്തിന് താരം ഇടവേള നൽകി. പിന്നീട് മാനസിയെന്ന മെഗാസീരിയലിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്ത് വീണ്ടും സജീവമായത്.പിന്നീട് ഇതുവരെ 140തോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു. അഭിനയത്തത്തിനു പുറമെ സാമൂഹിക പ്രവർത്തനങ്ങളിലും താരം സജീവമാണ്.

സിനിമയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങളെ കുറിച്ച് പറയുകയാണ് താരം, വാക്കുകൾ, 2003 ൽ പുറത്ത് ഇറങ്ങിയ ക്രോണിക് ബാച്ച്‌ലറിന് ശേഷം ഒരു നാല് വർഷം ബ്രേക്ക് വന്നു. ഈ സിനിമ ചെയ്യുന്ന സമയത്ത് സംവിധായകൻ സിദ്ദിഖ് സാർ പറഞ്ഞു ഇനി തിരിഞ്ഞ് നോക്കേണ്ടി വരില്ലെന്ന്. പിന്നീട് നാല് വർഷം ഇരുന്ന് തന്നെ പോവുകായിരുന്നു. ഇവിടെ നിൽക്കണമെങ്കിൽ സിനിമയിൽ ഗോഡ്ഫാദേഴ്‌സ് വേണം. നമ്മളെ തള്ളിവിടാനും പേര് പറയാനും ആളുകൾ വേണം. നമുക്ക് അങ്ങനെ ഒരാൾ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നൈ ആ ഭാഗവും കിട്ടിയിട്ടില്ല. എന്നാൽ ഇപ്പോൾ സിനിമകൾ വരുന്നുണ്ട്. കുറച്ച് സിനിമകൾ അടിപ്പിച്ച് വരുന്നുണ്ട്.

സാധാരണ അഭിനയിച്ചതിന് ശേഷം മാത്രമേ സിനിമയുടെ പേര് പറയുള്ളൂ. കാരണം അങ്ങനെ അവസാന നിമിഷം കയ്യിൽ നിന്ന് പോയ പ്രൊജക്ടുകളുണ്ട്. അഭിമുഖങ്ങളിൽ പുതിയ സിനിമകളെ കുറിച്ച് പറയുകയും എന്നാൽ സിനിമ വരുന്ന സമയത്ത് തലപോലും കാണില്ല. അത് ഒഴിവാക്കാൻ വേണ്ടിയാണ് അഭിനയിച്ച് കഴിഞ്ഞ് സിനിമകൾ മാത്രം പറയുന്നത്.

Related posts