ആ സീരിയലിൽ അഭിനയിക്കുന്നത് അവനെ പ്രസവിച്ചു അമ്പത്തിയാറിന്റെ അന്നാണ്! മനസ്സ് തുറന്ന് സീമ ജി നായർ!

മലയാളികളുടെ പ്രിയപെട്ട നടിയാണ് സീമ ജി നായർ. തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് താരം. അമ്മയിൽ നിന്നാണ് മറ്റുള്ളവരെ സഹായിക്കാനുള്ള ശീലമെല്ലാം കിട്ടിയത് എന്നാണ് സീമ പറയുന്നത്. ഹൃദയത്തിന് ജനിച്ച സമയത്ത് തന്നെ പ്രശ്‌നമുണ്ടായിരുന്നു അപ്പുവിന്. അതുകൊണ്ട് ഏറെ കാലം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ഞാൻ മാനസി സീരിയലിൽ അഭിനയിക്കുന്നത് അവനെ പ്രസവിച്ചു അമ്പത്തിയാറിന്റെ അന്നാണ്. അന്ന് വീട്ടിൽ കുറേ ബുദ്ധിമുട്ട് ഉണ്ടായിരുന്നതുകൊണ്ട്‌ ഞാൻ ചെന്നൈയിൽ ഷൂട്ടിങ്ങിന് ഈ പൊടി കുഞ്ഞിനെയും വെച്ചാണ് പോയത്‌. എനിക്ക് അന്ന് ഷൂട്ടിങ്ങ് മൂന്നാമത്തെ നിലയിലാണ്. അവിടെ ലിഫ്റ്റ് ഇല്ലാത്തത് കൊണ്ട് അതെല്ലാം നടന്ന് കയറേണ്ടി വന്നിട്ടുണ്ട്.

എന്റെ അമ്മ നാടക നടി ആയിരുന്നു. തുച്ഛമായ ശമ്പളത്തിൽ ജീവിച്ചിരുന്ന ഒരാൾ ആയിരുന്നു. അമ്മയ്ക്ക് കിട്ടുന്നതിൽ നിന്നും നാട്ടുകാരിൽ നിന്നും കടവും മേടിച്ചിട്ടാണ് അമ്മ അന്യരെ സഹായിച്ചിരുന്നത്. അത് കണ്ടാണ് ഞാൻ വളർന്നത്. ആ സമയം മുതൽ മറ്റുള്ളവരെ സഹായിക്കാൻ ആയിരുന്നു എനിക്ക് തോന്നിയിരുന്നത്. ഇതൊക്കെ എന്റെ അധ്യാപകർക്കും സുഹൃത്തുക്കൾക്കും എല്ലാവർക്കും അറിയാമായിരുന്നു പണ്ട് മുതൽ തന്നെ. ഇത് ഇന്ന് തുടങ്ങിയതല്ല. ഒരുപാട് മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പല രീതിയിലും പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. നാടകത്തിൽ അഭിനയിക്കുമ്പോൾ നാടക നടി എന്ന രീതിയിൽ പല മോശപ്പെട്ട അനുഭവങ്ങളും നേരിട്ടു. പിന്നെ നടി ആയപ്പോൾ ഉണ്ടായ സമൂഹത്തിൽ നിന്നും അനുഭവങ്ങൾ വേറെ. ജീവിതത്തിൽ ഉണ്ടായ തിക്താനുഭവങ്ങൾ വേറെ.

വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സീമ ജി നായർ. സാമൂഹിക പ്രവർത്തനങ്ങളിലും താരം സജീവമാണ്. സിനിമാ താരം ശരണ്യ നായരുടെ ചികിത്സക്കായി സീമ എപ്പോഴും മുന്നിലുണ്ട്. കൊച്ചിൻ സംഗമിത്രയുടെ കന്യാകുമാരിയിലൊരു കടങ്കഥയെന്ന നാടകത്തിലൂടെയാണ് സീമ അഭിനരംഗത്തെത്തുന്നത്.പിന്നീട് നിരവധി നാടകങ്ങളിൽ താരം വേഷമിട്ടു. പത്മരാജന്റെ പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയത്.പിന്നീട് സത്യൻ അന്തിക്കാടിന്റെ അടുത്തടുത്ത് എന്ന ചിത്രത്തിലും അഭിനയിച്ചു. വിവാഹത്തോടെ അഭിനയജീവതത്തിന് താരം ഇടവേള നൽകി. പിന്നീട് മാനസിയെന്ന മെഗാസീരിയലിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്ത് വീണ്ടും സജീവമായത്.പിന്നീട് ഇതുവരെ 140തോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു.

Related posts