പഴയകാല മലയാള സിനിമ നായികമാരിൽ അന്നും ഇന്നും ആരാധകരുള്ള നായികയാണ് സീമ. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് മലയാള സിനിമയുടെ അക്കാലത്തെ അഭിഭാജ്യഘടകമായി മാറുകയായിരുന്നു താരം. ജയൻ സീമ ജോഡികൾക്ക് അന്ന് വലിയൊരു ആരാധകവൃന്ദം തന്നെ ഉണ്ടായിരുന്നു. സംവിധായകൻ ഐ വി ശശിയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. എന്തും വളരെ ബോള്‍ഡ് ആയി തുറന്നുപറയുന്ന താരമാണ് സീമ. ഒരിക്കല്‍ മമ്മൂട്ടിയുടെ സൗന്ദര്യ കുറിച്ച് സംസാരിക്കുമ്പോള്‍ പുലിവാല്‍ പിടിച്ച അനുഭവവും സീമയ്ക്കുണ്ട്.
പരിപാടിയുടെ അവതാരകയായ റിമി ടോമി സീമയോട് മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. പൈസയും പ്രശസ്തിയും കൂടുമ്പോള്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ് മമ്മൂട്ടിയുടെ സൗന്ദര്യം എന്നായിരുന്നു സീമയുടെ മറുപടി. പിന്നെ, ആണുങ്ങള്‍ പ്രസവിക്കുന്നില്ലല്ലോ, എന്നും സീമ ചോദിച്ചു. അതായത് പ്രസവിക്കുന്നതുകൊണ്ടാണ് സ്ത്രീകളുടെ സൗന്ദര്യം കുറയുന്നതെന്നാണ് സീമയുടെ വാദം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ അന്ന് രംഗത്തെത്തിയിരുന്നു.
നര്‍ത്തകിയായാണ് ശാന്തിയെന്ന സീമ സിനിമാലോകത്തേക്ക് എത്തുന്നത്. വിവിധ ഭാഷകളിലായി 250 ലേറെ സിനിമകളില്‍ അഭിനയിച്ചു. 1984, 85 വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം തുടങ്ങിയ ചിത്രങ്ങളുടെ അഭിനയത്തിനാണ് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത്.