മഹീന്ദ്രയുടെ സ്വന്തം സ്കോർപിയോയുടെ പുത്തൻ അവതാരം വിപണിയിൽ !

എസ് 3 പ്ലസ് എന്നറിയപ്പെടുന്ന സ്കോർപിയോയുടെ പുതിയ ബേസ് വേരിയന്റ് മഹീന്ദ്ര വിപണിയിൽ അവതരിപ്പിച്ചു. 11.67 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയുള്ള എസ്‌യുവിയുടെ എസ് 3 പ്ലസ് വേരിയന്റ്,മഹീന്ദ്രയുടെ തന്നെ എസ് 5 വേരിയന്റിന് താഴെയാണ്.മഹീന്ദ്ര സ്കോർപിയോ എസ് 3 പ്ലസ് വേരിയന്റിന് 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് പവർ നൽകിയിട്ടുള്ളത്. ഈ പതിപ്പിലെ എഞ്ചിൻ 120 ബിഎച്ച്പി കരുത്തും 280 എൻ എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്, അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റിലേക്ക് ഈ എൻജിൻ പെയർ ചെയ്തിരിക്കുന്നു. 140bhp, 319 എൻ എം ടോർക്ക് ഉത്പാദിപ്പിക്കുന്ന മറ്റെല്ലാ വേരിയന്റുകളും ഇതേ എഞ്ചിൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ മോട്ടോർ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് പെയർ ചെയ്തിരിക്കുന്നത് . ഏഴ് സീറ്റ്, ഒമ്പത് സീറ്റ് ഓപ്ഷനുകളിലാണ് പുതിയ വേരിയൻറ് പുറത്തിറക്കിയിരിക്കുന്നത്.

17 ഇഞ്ച് സിൽവർ കളർ സ്റ്റീൽ വീലുകൾ, ബ്ലാക്ക് ഫ്രണ്ട്, റിയർ ബമ്പറുകൾ, വിനൈൽ സീറ്റ് അപ്ഹോൾസ്റ്ററി, പവർ വിൻഡോകൾ, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, സ്പീഡ് അലേർട്ട് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡർസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എസ് 5 വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, വീൽ ക്യാപ്സുള്ള കറുത്ത നിറത്തിലുള്ള സ്റ്റീൽ വീലുകൾ, ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി, ഫുട്ട്-സ്റ്റെപ്പുകൾ, ഓട്ടോ ഡോർ ലോക്കിംഗ് ഫംഗ്ഷൻ, ബോട്ടില് ഹോൾഡർസ് ,കപ്പ് ഹോൾഡേഴ്സ് തുടങ്ങിയ സവിശേഷതകൾ പുതിയ പതിപ്പിൽ നിന്ന് നഷ്‌ടമാകും

Related posts