ഒട്ടേറെ ആനൂകൂല്യങ്ങളുമായി എസ്.ബി.ഐ എത്തിയിരിക്കുകയാണ്. പുതിയ ആനുകൂല്യം അനുസരിച്ചു വളരെ കുറഞ്ഞ പലിശ നിരക്കിൽ എസ്.ബി.ഐ ഗോൾഡ് ലോണുകൾ നൽകുന്നു . കുറഞ്ഞ ഡോക്യൂമെന്റാഷൻ ഒപ്പം സ്വർണ നാണങ്ങൾക്കുൾപ്പടെ വായ്പ ലഭ്യമാണ് എന്നതാണ് ആശ്ചര്യം. കൂടാതെ പ്രോസസ്സിംഗ് ചാർജ് ഈടാക്കുകയുമില്ല. 7.5 ശതമാനം മാത്രമാണ് പലിശ നിരക്ക് എന്നുള്ളതും എടുത്തു പറയാനുള്ള സവിശേഷത ആണ്.
രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാക്കൾ ആണല്ലോ എസ്.ബി.ഐ ഇപ്പോഴിതാ ഇരുപതിനായിരം രൂപ മുതൽ അൻപത് ലക്ഷം വരെയുള്ള വ്യക്തികത വായപ്പകൾ ആണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികൾക്കും സ്വർണ്ണ വായ്പ ലഭിക്കുന്നതിന് മറ്റ് ഡോക്യുമെൻറുകൾ ആവശ്യം ഇല്ല. സാധാരണ സ്വർണത്തിന്റെ മൂല്യം അനുസരിച്ചു 75 ശതമാനം തുകയാണ് ഉപഭോക്താക്കൾക്ക് വായ്പ നൽകാറുള്ളത് .
വിലാസം തെളിയിക്കുന്ന രണ്ട് ഐഡന്റിറ്റി കാർഡ് കോപ്പിയും , ഫോട്ടോയുടെ രണ്ട് പകർപ്പും സഹിതമാണ് സ്വർണ്ണ വായപ്പയ്ക്ക് അപേക്ഷ നൽകേണ്ടത്. സ്വർണത്തിന്റെ ഗുണ നിലവാരത്തിനും , അളവിനും ആയിരിക്കും വായ്‌പ്പാ തുക ലഭിക്കുക. യോനോ വഴി അപേക്ഷിച്ചാൽ പ്രോസസ്സിംഗ് ഫീസും ജി എസ് ടിയും ഉണ്ടാകില്ല എന്നത് ഒരു സവിശേഷതയാണ്.