ഒരു വര്‍ഷത്തോളം നീണ്ടുനിന്ന അടച്ചിടലിനു ശേഷം സ്പിതി സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറക്കുന്നു. ഫെബ്രുവരി 17 മുതല്‍ സ്പിതി വാലി വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്തുതുടങ്ങും.വിനോദ സഞ്ചാരത്തിനായി താഴ്വര വീണ്ടും തുറക്കാന്‍ ഹോട്ടലുടമകള്‍, പഞ്ചായത്തുകള്‍, ട്രാവല്‍ ഏജന്റുമാര്‍, മഹിളാ മണ്ഡലങ്ങള്‍, കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ സംയുക്തമായി തീരുമാനിച്ചതായി സ്പിറ്റി ടൂറിസം സൊസൈറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് മാത്രമാണ് താഴ്വര സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത്. മഹാമാരിയുടെ കാലത്ത് യാത്ര ചെയ്യുന്നച് ശ്രമകരമാണെന്നു ചൂണ്ടിക്കാണിച്ച പ്രസ്താവനയില്‍ യാത്ര പ്രകൃതിയെയും ഇവിടുത്തെ ജനങ്ങളെയും ഒരു തരത്തിലും പ്രതികൂലമായി ബാധിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ഇങ്ങനെ…..
1. ഖിബ്ബര്‍ ഗ്രാമത്തിലേക്കും ഖിബ്ബര്‍ വന്യജീവി ആവാസ കേന്ദ്രത്തിലേക്കും വിനോദസഞ്ചാരികളെ അനുവദിക്കില്ല. യാത്രക്കാരെ നിലവില്‍ പ്രവേശിപ്പിക്കുന്നില്ല എന്നു ഗ്രാമം ഇപ്പോള്‍ തീരുമാനിച്ചതിനാലാണിത്.
2. സ്പിതിയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും അംഗീകൃത ലാബില്‍ / ആശുപത്രിയില്‍ നിന്ന് നടത്തിയ ആര്‍എടി / ആര്‍ടി-പിസിആര്‍ പരിശോധന നടത്തിയിട്ടുണ്ടെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉറപ്പാക്കേണ്ടതുണ്ട്. താഴ്‌വരയിലെത്തുന്നതിന് 72 മുതല്‍ 96 മണിക്കൂര്‍ വരെ പരിശോധന നടത്തേണ്ടതുണ്ട്.
3. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ സ്വതന്ത്രമായി സ്പിതിയില്‍ പ്രവേശിക്കുന്ന എല്ലാവരും സര്‍ക്കാര്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും കൊവിഡ് ടെസ്റ്റ് നടത്തുകയും വേണം
4. എല്ലാ ഹോട്ടലുകളും ഹോംസ്റ്റേകളും തങ്ങളുടെ അതിഥികള്‍ കൊറോണ ടെസ്റ്റ് നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
5. സാമൂഹിക അകലം എല്ലാ സമയത്തും പാലിക്കണം. നിലനിര്‍ത്തണം, വ്യക്തികള്‍ അവരുടെ താമസസ്ഥലത്തിന് പുറത്ത് മാസ്ക് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. എല്ലാറ്റിനുമുപരിയായി, വിനോദസഞ്ചാരികള്‍ സ്വയം സുരക്ഷിതരായിരിക്കുകയും നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം.
ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍ മലകള്‍ക്കും താഴ്വരകള്‍ക്കും ഇടയിലായി ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്. ഹിമാലയ മലമടക്കുകളിലെ കിബ്ബര്‍, സഞ്ചാരികള്‍ തേടിച്ചെല്ലുന്ന നാട്