സത്യൻ അന്തിക്കാട് മലയാളത്തിലെ കുടുംബ സിനിമകളുടെ അമരക്കാരനായ സംവിധായകനാണ്. അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിയ്യുള്ളത് നിരിവധി സൂപ്പർഹിറ്റ് സിനിമകളാണ്. മലയാളത്തിൽ തരംഗം സൃഷ്ടിച്ച കൂട്ടുകെട്ടായിരുന്നു ഒരുകാലത്ത് സത്യൻ അന്തിക്കാട് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്. ഇപ്പോഴിതാ സത്യൻ അന്തിക്കാട് താരരാജാവ് മോഹൻലാലിൽ എന്നും ഒരു സംവിധായകൻ ഉണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ്. ബറോസ് എന്ന മോഹൻലാൽ സിനിമയുടെ പൂജാ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ താൻ വർഷങ്ങൾക്ക് മുൻപ് സംവിധാനം ചെയ്ത വരവേൽപ്പ് എന്ന ചിത്രത്തിലെ ഒരു ഫൈറ്റ് സീൻ സ്റ്റണ്ട് ഡയറക്ടർ ത്യാഗരാജന്റെ അഭാവത്തിൽ മോഹൻലാൽ ആയിരുന്നു ചിത്രീകരിച്ചത് എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. വരവേൽപ് എന്ന സിനിമ ചെയ്യുമ്പോൾ അതിൽ ചെറിയൊരു ഫൈറ്റ് സ്വീക്വൻസ് ഉണ്ട്. ഫൈറ്റ് മാസ്റ്ററായ ത്യാഗരാജൻ മാഷിന് ഷൂട്ടിന്റെ അവസാന നിമിഷത്തിൽ എത്തിച്ചേരാൻ സാധിച്ചില്ല. അപ്പോൾ ഞാൻ ഈ ഫൈറ്റ് ഏത് മാസ്റ്ററെ കൊണ്ടുവന്ന് ചിത്രീകരിക്കും എന്ന ടെൻഷനിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ത്യാഗരാജൻ മാസ്റ്ററിന്റെ അനുഗ്രഹം ഉണ്ടായാൽ മതി നമുക്ക് ചെയ്യാം എന്നാണ് അപ്പോൾ ലാൽ പറഞ്ഞത്. ആ ഫൈറ്റ് അന്ന് മോഹൻലാലാണ് സംവിധാനം ചെയ്തത്. ലാലിന്റെ മനസിൽ ഒരു സംവിധായകൻ ഉണ്ട്. ഉണ്ടായേ തീരൂ എന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.