മലയാളിപ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. കുടുംബ ചിത്രങ്ങൾ ചെയ്‌ത് മലയാളികളുടെ മനസ്സിൽ അദ്ദേഹം ഒരു സ്ഥാനം നേടിയിട്ടുണ്ട്. നാട്ടിൻപുറത്തെ വിശേഷങ്ങളും നിഷ്കളങ്കതയും ഒക്കെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രതിഫലിക്കാറുണ്ട്. എന്നും നല്ല നല്ല ഫീൽ ഗുഡ് സിനിമകൾ ചെയ്തിട്ടുള്ള ഒരു സംവിധായകൻ കൂടിയാണ് അദ്ദേഹം.മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. എന്തിനേറെ ഇപ്പോഴത്തെ തലമുറയിലെ ഫഹദ് ഫാസിലും ദുൽഖർ സൽമാനും ഉൾപ്പെടെ അദ്ദേഹത്തിന്റെ സംവിധാന മികവിൽ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു.
അദ്ദേഹത്തിന്റെ തന്നെ ചിത്രങ്ങളിൽ പ്രേക്ഷകപ്രീതി നേടിയതിൽ ഏറ്റവും മുൻപന്തിയിലുള്ള ചിത്രമാണ് നാടോടിക്കാറ്റ്. നാടോടിക്കാറ്റിലെ ദാസനും വിജയനും എന്നും പ്രേക്ഷകരുടെ മനസ്സിൽ ഉള്ള കഥാപാത്രങ്ങൾ ആണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നുള്ളത്. റിലീസ് ചെയ്‌ത് വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ദാസനും വിജയനും ആരാധകർ ഏറെയാണ്. ഇന്നും പല ചാനലുകളിലും ദാസനും വിജയനും എത്തുമ്പോൾ നമ്മളോരോരുത്തരും സിനിമ നഷ്ടപ്പെടുത്താതെ കാണാറുണ്ട്. മോഹൻലാൽ-ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരു പുതിയ സിനിമയ്ക്ക് വേണ്ടി എല്ലാ പ്രേക്ഷകരും കാത്തിരിക്കുകയാണ്. ഈ അടുത്തായി സത്യൻ അന്തിക്കാടിന്റെ മകൻ ഈ കൂട്ടുകെട്ടിൽ ഒരു സിനിമ കാണണം എന്ന ആഗ്രഹം പങ്കുവെച്ചിരുന്നു. അതോടൊപ്പം തന്നെ നാടോടികാറ്റിന് ഇനിയൊരു ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് സത്യൻ അന്തിക്കാട് മറുപടി നൽകിയിരുന്നു. മോഹൻലാലും ശ്രീനിവാസനും വർഷങ്ങൾക്ക് മുന്നേ തന്നെ നാടോടിക്കാറ്റിന്റെ നാലാം ഭാഗം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചു എന്നാണ് സത്യനന്തിക്കാട് പറയുന്നത്. “അവരുടെ പ്രായത്തിനു പറ്റുന്ന രീതിയിൽ ശ്രീനി പല സ്ക്രിപ്റ്റുകളും ചെയ്തിരുന്നു. നാടോടിക്കാറ്റിന്റെ നാലാം ഭാഗത്തിൽ എനിക്ക് അത്രയ്ക്കു കോൺഫിഡൻസ് ഇല്ല. അതുകൊണ്ടു തന്നെ തല്ക്കാലം അങ്ങനെ ഒരു പ്രൊജക്റ്റ് ഉണ്ടാവില്ല”-എന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം ഇക്ബാൽ കുറ്റിപ്പുറവും സത്യൻ അന്തിക്കാടും മോഹൻലാലും കണ്ടിരുന്നു. മൂവരും ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു. പിന്നാലെ ഇവർ ഒരുമിക്കുന്നു എന്ന രീതിയിൽ ഉള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് വെറും സൗഹൃദ സന്ദർശനം മാത്രമായിരുന്നു എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.
അദ്ദേഹം തൃശൂർ ഒരു ഹോട്ടലിൽ ഇക്‌ബാൽ കുറ്റിപ്പുറവുമായി തന്റെ തിരക്കഥയെ കുറിച്ചുള്ള സംഭാഷണങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ മോഹൻലാൽ തങ്ങളെ കാണുവാൻ എത്തിയതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ സിനിമാ ചർച്ചയ്ക്ക് വേണ്ടിയായിരുന്നില്ല മോഹൻലാൽ വന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. മോഹൻലാലുമായി ഒരു പ്രൊജക്റ്റ് ഉണ്ടാവും എന്നാൽ ഇപ്പോഴല്ല എന്നും സംവിധാകൻ പറയുന്നു. ഇപ്പോൾ ഉള്ളത് ഫാമിലി സബ്ജെക്ട് ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഫഹദിനെ നായകനാക്കി ചെയ്ത ഞാൻ പ്രകാശൻ ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.ഈ ചിത്രം ഒരു വൻ വിജയം ആയിരുന്നു. ചിത്രത്തിന്റെ തിരക്കഥാ ഒരുക്കിയത് സത്യൻ അന്തിക്കാടും ശ്രീനിവാസനും ചേർന്നാണ്.