പൊട്ട് തൊട്ട് നിൽക്കുന്ന ചിത്രങ്ങൾ കണ്ടിട്ട് ഞാൻ ഹിന്ദുവായി മതം മാറിയെന്നും പ്രചരണമുണ്ടായി! മലയാളികളുടെ പ്രിയപ്പെട്ട സത്യാ പറയുന്നു!

മെർഷീന നീനു മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ്. താരം ആരാധകരുടെ ഉള്ളിൽ കടന്നുകൂടിയത് സത്യ എന്ന പെൺകുട്ടി എന്ന സീരിയിലൂടെയയാണ്. യഥാർത്ഥ പേരിനേക്കാൾ താരം അറിയപ്പെടുന്നത് പരമ്പരയിലെ സത്യ എന്ന പേരിലാണ്. പാരിജാതം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന രസ്‌നയുടെ അനുജത്തിയാണ് മെർഷീന. സോഷ്യൽ മീഡിയകളിൽ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളും ആരാധകർ സന്തോഷത്തോടെയാണ് ഏറ്റെടുക്കുന്നത്.

ഇപ്പോളിതാ തന്റെ വിവാഹമെന്ന തരത്തിൽ വാർത്ത വന്നതിന് പിന്നിലെ കാരണത്തെ കുറിച്ച് പറയുകയാണ് നീനു. ‘സത്യ എന്ന പെൺകുട്ടിയിൽ അഭിനയിക്കുന്ന സമയത്ത് വെഡിങ് ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അത് കണ്ടിട്ടാണ് ഞാൻ ശരിക്കും കല്യാണം കഴിക്കാൻ പോവുകയാണെന്ന് ആളുകൾ വിചാരിച്ചത്. പൊട്ട് തൊട്ട് നിൽക്കുന്ന ചിത്രങ്ങൾ കൂടി ഉണ്ടായിരുന്നതിനാൽ വിവാഹത്തിന് വേണ്ടി ഹിന്ദുവായി മതം മാറിയെന്നും പ്രചരണമുണ്ടായി. അന്ന് സൈബർ സെല്ലിൽ പരാതി വരെ നൽകിയിരുന്നു. ആദ്യം ഇത്തരം വാർത്ത കണ്ട് വിഷമം തോന്നിയെങ്കിലും അവരുടെയൊന്നും വായടപ്പിക്കാൻ സാധിക്കില്ലെന്ന് പിന്നീട് മനസിലായി. സീരിയലിൽ തന്റേടമുള്ള പെൺകുട്ടിയാണെങ്കിലും പ്രൊപ്പോസലൊക്കെ വരാറുണ്ട്. തന്റേടമുള്ള കുട്ടിയാണെന്ന ഇമേജ് ഉള്ളത് കൊണ്ട് പ്രണയാഭ്യർഥന നടത്താൻ ആരെങ്കിലും മടിക്കുന്നുണ്ടോന്ന് അറിയില്ല.

ശരിക്കും ജീവിതത്തിൽ പെട്ടെന്ന് സങ്കടവും കരച്ചിലും വരുന്ന വളരെ സെന്റീവായ വ്യക്തിയാണ് ഞാൻ. സത്യയുടെ ഷൂട്ടിങ്ങിനിടെ നിസാരമായ കാര്യത്തിന് വരെ ഞാൻ പിണങ്ങുമായിരുന്നു. അന്ന് സെറ്റിലുള്ളവർ പോലും എന്നെ കളിയാക്കും. ഒരുപാട് പെർഫോം ചെയ്യാനുള്ളത് കൊണ്ടാണ് ആ സീരിയലിൽ അഭിനയിക്കാൻ അവസരം കിട്ടിയതും ഏറ്റെടുത്തത്. മുടി രണ്ട് വശത്തേക്കും പിന്നിക്കെട്ടി ഹെയർപിൻ കുത്തി വെക്കും. അതിന് മുകളിലാണ് വിഗ്ഗ് വെക്കുന്നത്. അങ്ങനെ കെട്ടിപ്പൊതിഞ്ഞ് വെക്കുന്നതിനാൽ ചൂട് കാരണം വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. പാക്കപ്പ് വിളിക്കുന്ന സമയത്തിന് വേണ്ടി കാത്തിരിക്കുകയാണ് ചെയ്യാറുള്ളത്. ആദ്യ ഷെഡ്യൂളിൽ തന്നെ തനിക്കൊരു അപകടവും പറ്റി. അന്ന് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടുന്ന സീനിൽ തെന്നി വീണ് ബോധം പോയി. എല്ലാവരും കൂടി താങ്ങി എടുത്ത് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും കാര്യമായ പ്രശ്‌നമൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇപ്പോഴും ആളുകൾ എന്നെ സത്യമോളെ എന്നാണ് വിളിക്കുന്നത്.

Related posts