നോക്കൗട്ട് കിങായി ആര്യ : സാർപട്ടാ പരമ്പരൈ വരുന്നു!

സാർപട്ടാ പരമ്പരൈ എന്ന പാ. രഞ്ജിത്ത് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിലെ നായകൻ ആര്യയാണ്. ആര്യ അവതരിപ്പിക്കുന്നത് കബിലൻ എന്ന കഥാപാത്രത്തെയാണ്. ചിത്രം ഒരുക്കിയിരിക്കുന്നത് വടക്കൻ ചെന്നൈയിലെ പരമ്പരാഗത ബോക്സിങ് മത്സരങ്ങളെ അടിസ്ഥാനമാക്കിയാണ്. സിനിമയ്ക്ക് പ്രചോദനമായത് സാര്‍പട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന നോക്കൗട്ട് കിങ് എന്നറിയപ്പെട്ടിരുന്ന കാശിമേട് അറുമുഖത്തിന്റെ ജീവിതമാണ്.

ജോണ്‍ കൊക്കന്‍ വെമ്പുലി എന്ന കഥാപാത്രത്തെയും കലൈയരസൻ വെട്രിസെല്‍വനായും പശുപതി രംഗന്‍ വാത്തിയായും ആണ് ചിത്രത്തിലെത്തുന്നത്. പാ. രഞ്ജിത്ത് അട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് സാര്‍പട്ടാ പരമ്പരൈ. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് സന്തോഷ് നാരായണന്‍ ആണ്. ഷണ്‍മുഖം ദക്ഷണ്‍രാജാണ് നീലം പ്രൊഡക്ഷന്റെയും കെ9 സ്റ്റുഡിയോസിന്റെയും ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്.

Related posts