കുട്ടികള്‍ക്കായി ഇതാ വരുന്നു സരിഗമപ കേരളം ലിറ്റില്‍ ചാമ്പ്സ് !

സീ കേരളം വ്യത്യസ്തതയാർന്ന പരിപാടികൾ കാഴ്ചവെച്ച് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഒരു ചാനൽ ആണ്. ഈ ചാനലിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് മലയാളികൾക്കിടയിൽ വളരെ ഹിറ്റായി മാറിയിരുന്നു. ഈ റിയാലിറ്റി ഷോയുടെ അവതാരകനായ ജീവയുടെ അവതരണരീതി പരിപാടിയുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു. ഷോയുടെ വിധികർത്താക്കളായി എത്തിയ പ്രശസ്തരായ ഗോപി സുന്ദറും സുജാതയും ഷാൻ റഹ്മാനുമടങ്ങുന്ന സംഘം പരിപാടിയുടെ ജീവൻ ആയിരുന്നു. റിയാലിറ്റി ഷോയുടെ പുതിയ സീസൺ ഇപ്പോഴിതാ അണിയറയിലൊരുങ്ങുകയാണ്.

Saregamapa

പുതിയ ഷോ എത്തുന്നത് ‘സ രി ഗ മ പ ലിറ്റില്‍ ചാമ്പ്യൻസ്’ എന്ന പേരിലാണ്. സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍സ് ‘ എന്ന ഷോ 10 വർഷത്തിലേറെയായി ഇന്ത്യൻ ടെലിവിഷൻ രംഗത്ത് നിറയെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകർക്കായി ഈ ഹിറ്റ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് എത്തുകയാണ്. ‘സരിഗമപ കേരളം ലിറ്റില്‍ ചാമ്പ്സ്’ അണിയറയിലൊരുങ്ങുന്നത് ‘സരിഗമപ’ കേരളം ആദ്യ പതിപ്പിലൂടെ വന്‍ ജനശ്രദ്ധ നേടിയതിന് പിന്നാലെയാണ്. അണിയറപ്രവർത്തകർ ഇപ്പോൾ ഷോയ്ക്ക് വേണ്ടിയുള്ള ഓഡിഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.


സരിഗമപ വേദി വളര്‍ന്നു വരുന്ന സംഗീത പ്രതിഭകൾക്കായി ഒരുക്കുന്ന ഒരു അസുലഭ അവസരമാണ് ഇത്. ഇത്തവണ റിയാലിറ്റി ഷോയുടെ ഭാഗം ആവാൻ അവസരം ലഭിക്കുക 5 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ്. ഇതു സംബന്ധിച്ച വിവരങ്ങളെല്ലാം സീ കേരളം ചാനലിൻ്റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഇത്തവണ ഓഡീഷൻ നടത്തുന്നത് പൂർണ്ണമായും വിർച്വലായാണ്.

Related posts