കുത്തുവാക്കുകളില്‍ തളരാതെ മുന്നോട്ടുപോകാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു: മനസ്സ് തുറന്ന് സമീറ റെഡ്‌ഡി

സമീറ റെഡ്ഡി തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയനടിയാണ്. വാരണമായിരം എന്ന ഗൗതം മേനോൻ ചിത്രത്തിലെ സൂര്യയോടൊപ്പമുള്ള താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം സിനിമകളിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ സാന്നിധ്യം കൊണ്ട് വളരെയധികം ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വൈറലാകുന്നത് താരം പങ്കുവച്ച പഴയ കാല ചിത്രവും കുറിപ്പുമാണ്. തന്റെ കൗമാര ജീവിതം തടിച്ച വിക്കുള്ള പെണ്‍കുട്ടി ആയിരുന്നതിനാല്‍ കഷ്ടം നിറഞ്ഞതായിരുന്നു എന്ന് ചിത്രത്തോടൊപ്പം സമീറ കുറിച്ചു.

ഒരു തടിച്ച വിക്കുള്ള പെണ്‍കുട്ടി ആയതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളയാളാണ് ഞാൻ. അതുകൊണ്ട് എന്റെ കുട്ടികളെ കൂടുതല്‍ ക്ഷമയും കരുണയുമുള്ളവരാകാൻ പ്രാപ്തരാക്കുകയാണ്. എല്ലാവരും ഒരുപോലെയല്ല എന്ന സത്യം മനസിലാക്കി വ്യത്യസ്തതകളെ അംഗീകരിക്കുക. ചെറുപ്പത്തില്‍ കേട്ട കുത്തു വാക്കുകളില്‍ തളരാതെ മുന്നോട്ടുപോകാന്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. അന്നത്തെ കൗമാരക്കാരിയോട് അവള്‍ പെര്‍ഫെക്ടാണെന്ന് പറയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഞങ്ങള്‍ തികഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ ഒരു ലോകം സൃഷ്ടിച്ചിട്ടില്ലേ? നമ്മുടെ കുട്ടികളെയും അതേ ലോകത്തേക്ക് തന്നെയല്ലേ പറഞ്ഞു വിടുന്നത്? അതുകൊണ്ടു തന്നെ ശ്രദ്ധാലുക്കളാകുക, ബോധമുള്ളവരാകുക. മറ്റുള്ളവരോട് അനുകമ്പയുള്ളവരാകുക- സമീറ റെഡ്ഡി പറഞ്ഞു.

Related posts