ബ്രൈഡൽ വേഷത്തിൽ സരയു! ചിത്രങ്ങൾ അതിമനോഹരമെന്ന് ആരാധകർ!!

സരയൂ മോഹൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്. താരം ശ്രദ്ധിക്കപ്പെടുന്നത് മലയാളം സിനിമകളിലൂടെയാണ്. എന്നാൽ താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ടെലിവിഷൻ മേഖലയിലായിരുന്നു. 2009ൽ പുറത്തിറങ്ങിയ കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായികയായി അരങ്ങേറുന്നത്. രമേശ് പിഷാരടി ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു അപ്രതീക്ഷിത വിജയം ആയി ഈ ചിത്രം മാറുകയും ചെയ്തു.

ചക്കരമുത്ത് എന്ന സിനിമയിലായിരുന്നു താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനുശേഷം ചേകവർ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിൽ ഒരു നെഗറ്റീവ് കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. പിന്നീട് കന്യാകുമാരി എക്സ്പ്രസ് എന്ന ചിത്രത്തിൽ താരം ഒരു ശ്രദ്ധേയമായ വേഷത്തെ അവതരിപ്പിച്ചു.

കണ്ണൂർ ചെറുപുഴ സ്വദേശി ആണ് താരം. അച്ഛൻറെ പേര് മോഹൻ എന്നാണ്. ചന്ദ്രിക എന്നാണ് അമ്മയുടെ പേര്. ഒറ്റ മകൾ ആണ്. ചോറ്റാനിക്കരയിൽ ആണ് ഇവർ സ്ഥിരതാമസമാക്കിയിരിക്കുന്നത്. മഹാരാജാസ് കോളേജിൽ നിന്നും ആണ് താരം ബിരുദം കരസ്ഥമാക്കിയത്. ഇംഗ്ലീഷ് ലിറ്ററേച്ചർ ആയിരുന്നു താരം തിരഞ്ഞെടുത്ത വിഷയം. ഒരു നടി എന്നതിന് പുറമേ ഒരു നർത്തകി കൂടിയാണ് താരം. കലാഭവനിൽ ആണ് താരം നൃത്തം അഭ്യസിക്കുന്നത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് താരം എൻ സി സി യിൽ സജീവമായിരുന്നു.

2016 വർഷത്തിൽ ആണ് താരം വിവാഹിതയാകുന്നത്. സനൽ വി ദേവൻ എന്നാണ് ഭർത്താവിൻറെ പേര്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം. എന്നാൽ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് സരയൂ മോഹൻ. തൻറെ വ്യക്തിപരമായ വിശേഷങ്ങളെല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബ്രൈഡൽ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്താണ് ഉദ്ദേശം എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.

Related posts