എനിക്ക് അഭിനയിക്കണം എന്നു പറയുമ്പോൾ അവർ ചിരിച്ചിരുന്നു! അഭിനയ ജീവിതത്തെ കുറിച്ച് പ്രേക്ഷകരുടെ സ്വന്തം ശരണ്യ!

ശരണ്യ ആനന്ദ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ ആണ് താരം ജനശ്രദ്ധ നേടുന്നത്. ഇപ്പോൾ മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന ശരണ്യ മലയാളി ആണെങ്കിലും ജനിച്ചതും വളര്‍ന്നതുമൊക്കെ ഗുജറാത്തിലെ സൂറത്തിലാണ്. ഇപ്പോൾ ശരണ്യ താൻ പ്ലസ് ടു പഠിക്കുന്ന സമയം നയന്‍താരയെ കാണാനായി പോയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ അഭിനയ ജീവിതത്തിലേക്ക് എത്തുന്നതിന് മുമ്പ് ഉണ്ടായ ഈ സംഭവത്തിനെ കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ശരണ്യ മനസ് തുറന്നതിരിക്കുന്നത്.

ശരണ്യയുടെ വാക്കുകള്‍ ഇങ്ങനെ, നയന്‍താരയുടെ വീടിന് മുന്നില്‍ പോയി കാവല്‍ നിന്നിരുന്നു. ഹയര്‍ സെക്കന്‍ഡറി പഠനം കേരളത്തിലായിരുന്നു. ആ സമയത്ത് ആലപ്പുഴ എടത്വയിലെ അമ്മ വീട്ടില്‍ നിന്ന് നയന്‍താരയെ കാണാന്‍ വേണ്ടി തിരുവല്ലയിലെ അവരുടെ വീടിന്റെ മുന്നില്‍ പോയി കാവല്‍ നിന്നിട്ടുണ്ട്. നയന്‍താര ആ വീടിനകത്ത് ഉണ്ടെന്നും എന്തെങ്കിലും ആവശ്യത്തിന് പുറത്തേക്കിറങ്ങും എന്നുമായിരുന്നു വിചാരം. വൈകുന്നേരമായപ്പോള്‍ തിരിച്ചു വീട്ടിലേക്ക് പോന്നു. അന്ന് തന്റെ അമ്മയുടെ അനിയത്തിയുടെ മകന്‍ അരുണാണ് ഈ ഉദ്യമത്തിന് കാവല്‍ വന്നത്. നയന്‍താരയെ കാണാന്‍ കഴിയാഞ്ഞ സങ്കടം മനസിലുണ്ടായിരുന്നു.

തിരിച്ചു പോരുംവഴി താനവനോടു പറഞ്ഞു, ‘നോക്കിക്കോ, ഞാനും ഒരു ദിവസം നാലാളറിയുന്ന അഭിനേത്രിയാകും’ എന്ന്. കുടുംബത്തിലാര്‍ക്കും അഭിനയവുമായി യാതൊരു ബന്ധമോ പരിചയമോ ഇല്ല. അതുകൊണ്ടു തന്നെ അഭിനയിച്ചാല്‍ മതി എന്ന് താന്‍ പറയുമ്പോഴൊക്കെ അച്ഛനും അമ്മയും കരുതിയത് ചുമ്മാ വായില്‍ വരുന്നത് പറയുന്നു എന്നായിരുന്നു.

Related posts