ബാലതാരമായി മലയാള സിനിമയിലെത്തി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ താരമാണ് സനൂഷ. നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം സിനിമയിലെത്തിയിട്ട് ഏകദേശം 22 വര്‍ഷത്തോളമായി. 2016 ല്‍ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന സിനിമയിലാണ് ഒടുവില്‍ താരം മലയാളത്തില്‍ അഭിനയിച്ചത്. ഇപ്പോഴിതാ 5 വര്‍ഷത്തിനുശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് സനൂഷ. നടി തന്നെയാണ് ചാനല്‍ പരിപാടിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഏപ്രില്‍ മാസം നടി കാശ്മീരില്‍ ആയിരുന്നു. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും നടി അറിയിച്ചു. മലയാളത്തില്‍ സജീവമല്ലായിരുന്നുവെങ്കിലും കന്നഡയിലും തമിഴിലും തെലുങ്കിലും സനുഷ അഭിനയിച്ചിട്ടുണ്ട്. 2019ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ജെര്‍സിയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.