സനുഷ സന്തോഷ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ബാലതാരമായാണ് താരം അഭിനയരംഗത്ത് തുടക്കം കുറിച്ചത്. ഇപ്പോൾ നായികയായി തിളങ്ങുകയാണ് സനുഷ. താരം മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷയിലുള്ള ചിത്രങ്ങളിലും സജീവമാണ്. ഇപ്പോള്‍ സനുഷ രംഗത്തെത്തിയിരിക്കുന്നത് തടിയെ പരിഹസിക്കുന്നവര്‍ക്ക് എതിരെ സംസാരിച്ചുകൊണ്ടാണ്. താരം സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് തന്നെക്കാളധികം തന്റെ ശരീരത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരോടായി ബോഡി ഷെയിമിങ് നടത്തുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട കാര്യം പറഞ്ഞുകൊണ്ടാണ്.
രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് എന്ന് ആലോചിക്കൂ. യെസ് ഐ ലോസ്റ്റ് വെയിറ്റ്, സ്റ്റോപ് ബോഡിഷെയിമിങ്, ഐ ലവ് മൈ ബോഡി തുടങ്ങിയ ഹാഷ്ടാഗുകളും നടി കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
എന്റെ തടിയെക്കുറിച്ച് പറയുന്ന എല്ലാവരോടും, എന്നെക്കാളധികം എന്റെ ശരീരഭാരത്തെക്കുറിച്ച് ആകുലപ്പെടുന്നവരോട്, പ്രിയപ്പെട്ടവരെ നിങ്ങള്‍ ജീവിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സുന്ദരിയായി ഇരിക്കാനും വേണ്ടിമാത്രമല്ല. ആരുടെയെങ്കിലും ശരീരത്തിന്റെ പേരില്‍ ഒരുപാട് ചൊറിച്ചില്‍ വരുമ്പോള്‍ എപ്പോഴും ഒന്ന് ഓര്‍ക്കണം, നിങ്ങള്‍ ഒരാളുടെ നേര്‍ക്ക് രണ്ട് വിരല്‍ ചൂണ്ടുമ്പോള്‍ അവിടെ മറ്റു മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണുള്ളത്. നിങ്ങളും പെര്‍ഫെക്ട് അല്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്നും സനുഷ കുറിച്ചു.
View this post on Instagram