ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ്. ഇപ്പോഴിതാ റേറ്റിംഗ് ചാർട്ടിൽ ആഴ്ചകൾക്ക് ശേഷം ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ് സാന്ത്വനം സീരിയൽ. ഈ ആഴ്ച സാന്ത്വനം മറികടന്നിരിക്കുന്നത് ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കുടുംബവിളക്ക് എന്ന പരമ്പരയെയാണ്. ഒരു ഏട്ടത്തിയമ്മയുടെയും അനുജന്മാരുടെയും കഥ പറയുന്ന ഈ പരമ്പരയിൽ ചിപ്പി രഞ്ജിത്, രാജീവ് പരമേശ്വർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമായിരിക്കുകയാണ് ഈയിടെ സീരിയലിൽ അവതരിപ്പിച്ച വൈകാരിക മുഹൂർത്തങ്ങൾ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപ്പുവിന്റെ അച്ഛൻ രാജശേഖരൻ തമ്പി കണ്ണനെ കള്ളക്കേസിൽ കുടുക്കുകയും പോലീസ് ലോക്കപ്പിൽ കയറ്റുകയും ഒക്കെ ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ആഴ്ച പ്രേക്ഷകർ കണ്ടത് അനിയന്റെ അവസ്ഥയിൽ മനംനൊന്ത് കഴിയുന്ന സാന്ത്വനം കുടുംബത്തെയാണ്. ചിപ്പി, രാജീവ് എന്നിവർക്ക് പുറമെ സീരിയലിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് സജിൻ, രക്ഷ, ഗോപിക, ഗിരീഷ്, അച്ചു എന്നിവരാണ്.
എന്നാൽ കുടുംബവിളക്ക് പുതിയ കഥാഗതിയോടെ മുന്നേറുകയാണ്. ശീതളിനോട് വിവാഹ അഭ്യർത്ഥന നടത്തിയ ജിതിൻ, ആ കുടുംബത്തിൽ വലിയ കോലാഹലമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സീരിയലിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത് മീര വാസുദേവ്, കെ കെ മേനോൻ, അമൃത നായർ, ശരണ്യ ആനന്ദ്, ജീവൻ ഗോപാൽ എന്നിവരാണ്.
മൗനരാഗം സീരിയലാണ് ഇക്കുറി മൂന്നാം സ്ഥാനത്ത്. ഐശ്വര്യ റംസായി, നലീഫ് എന്നിവരാണ് ഈ സീരിയലിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നത്. ഇത്തവണയും നാലാം സ്ഥാനം നിലനിർത്തിയിട്ടുണ്ട് കൂടെവിടെ സീരിയൽ. കൃഷ്ണ കുമാർ, ശ്രീധന്യ, ബിപിൻ ജോസ്, അൻഷിത എന്നിവരാണ് സീരിയലിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
പുതിയ റേറ്റിംഗ് പ്രകാരം അമ്മയറിയാതെ സീരിയലാണ് അഞ്ചാം സ്ഥാനത്തു. മുഖ്യ കഥാപാത്രം അമ്പാടി അർജുനന്റെ മാറ്റം പ്രേക്ഷകരെ കുറച്ചു നിരാശപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ. സൂരജ് മനീഷ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന പാടാത്ത പൈങ്കിളി ഇത്തവണയും ടോപ് 5 ലിസ്റ്റിൽ നിന്ന് ഔട്ട് ആണ്.