കൊച്ചേടത്തിയോടൊപ്പവും കുഞ്ഞേടത്തിയോടൊപ്പവും കണ്ണൻ !

മലയാള സീരിയൽ റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ കൃത്രിമത്വം ഇല്ലാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നതുകൊണ്ടാണ് പരമ്പര ഇപ്പോൾ ഈ വിജയം കയ്യാളുന്നത്. പ്രശസ്ത സിനിമ-സീരിയൽ താരം ചിപ്പിയാണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ മിക്ക താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. അവർ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ തരംഗമാവാറുണ്ട്.

പരമ്പരയിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു സുഗന്ധ് കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പരമ്പരയില്‍ അപര്‍ണ്ണയായെത്തുന്ന രക്ഷാ രാജിനും അഞ്ജലിയായെത്തുന്ന ഗോപിക അനിലിനുമൊപ്പമുള്ള ചിത്രമാണ് അച്ചു പങ്കുവച്ചിരിക്കുന്നത്. സാന്ത്വനത്തിന്റെ ഫേസ്ബുക്ക് ഫാന്‍സ് പേജുകളിലും ഇന്‍സ്റ്റഗ്രാം ഫാന്‍ പേജുകളിലും ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. മലയാളത്തില്‍ ഏറ്റവുമധികം റേറ്റിങ്ങുള്ള സാന്ത്വനത്തിന്റെ ആരാധകര്‍ നിരവധി കമന്റുകളുമായി അച്ചുവിന്റെ ചിത്രം വൈറലാക്കിയിരിക്കുകയാണ്. എപ്പിസോഡുകളുടെ സമയദൈര്‍ഘ്യം കൂട്ടാമോയെന്ന് ആരാധകര്‍ അച്ചു സുഗന്ധിനോട് ചോദിക്കുന്നുണ്ട്.

പരമ്പരയില്‍ വീട്ടിലെ എല്ലാവരും കൂടെ അടിച്ചുപൊളി യാത്രയിലാണ്. വീട്ടുകാരെല്ലാം കൂടെയുള്ള യാത്രയുടെ മനോഹാരിതയും പ്രേക്ഷകര്‍ ആഘോഷിക്കുകയാണ്. പൊതുവേ മുരടനായി കാണാറുള്ള ശിവന്‍ തന്റെ മുന്‍കാല പ്രണയം അഞ്ജലിയോട് തുറന്ന് പറയുന്ന മനോഹരമായ രംഗങ്ങളെല്ലാമാണ് വരുന്ന എപ്പിസോഡുകളെ നിറവുള്ളതാക്കുന്നത്.

Related posts