ജീവിതത്തില്‍ എവിടെ തോറ്റാലും ജയിക്കാന്‍ ഇത്തരം ചില സന്തോഷങ്ങള്‍ മതിയാകും! പ്രേക്ഷക ശ്രദ്ധ നേടി സാന്ത്വനത്തിലെ സേതുവിന്റെ വാക്കുകൾ!

സാന്ത്വനം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ്. പരമ്പര പോലെ തന്നെ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും അത് അവതരിപ്പിക്കുന്ന താരങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സാന്ത്വനത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജേഷ് ആവനൂര്‍. സേതു എന്ന കഥാപാത്രത്തെയാണ് പരമ്പരയില്‍ താരം അവതരിപ്പിക്കുന്നത്. ബിജേഷ് എന്ന പേരിനേക്കാളും സേതു എന്നാണ് പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെടുന്നത്. ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ബിജേഷ് പ്രിയങ്കരനായി മാറിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് ബിജേഷ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. സീരിയല്‍ വിശേഷങ്ങള്‍ക്ക് ഒപ്പും തന്റെ വിശേഷങ്ങളും അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത് ബിജേഷ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. ബിജേഷിന്റെ വാക്കുകള്‍ ഇങ്ങനെ… ടാ… നീ എനിക്ക് സേതുവേട്ടന്‍ അല്ല എന്റെ ചിമ്പുരുന്റെ മോനാ…(എന്റെ അച്ഛന്റെ പേര് ചിതംബരന്‍ എന്നാണ് അദ്ദേഹത്തെ ആണ് പറയുന്നത് ).പക്ഷെ… നിന്നെ ടിവിയില്‍ സീരിയല്‍ ഇല്‍ കാണുമ്പോ വല്ലാത്ത ഇഷ്ട്ടം തോന്നുന്നു. നമ്മുടെ മോന്‍ ടിവിയില്‍ വരുന്നത് കാണുമ്പോള്‍ സന്തോഷം കൊണ്ട് കരച്ചില്‍ വരാറുണ്ട്… ഇത്രയും പറഞ്ഞു ചേടിത്യാര്‍ (പ്ലമേന ചേടിത്യാര്‍ എന്നാണവരെ വിളിക്കുക ) ന്നെ കെട്ടിപ്പിടിച്ചു നിറ കണ്ണുകളോടെ കുറെ ഉമ്മകള്‍ തന്നു.

നടുറോഡില്‍ വച്ചു എന്റെ വണ്ടി കൈകാണിച്ചു തടുത്തു നിര്‍ത്തി ആണ് ഇത്രയും പറഞ്ഞത്. ഇതൊക്കെ ആണ് നമുക്ക് കിട്ടുന്ന ശരിക്കുള്ള അവാര്‍ഡുകള്‍. ജീവിതത്തില്‍ എവിടെ തോറ്റാലും ജയിക്കാന്‍ ഇത്തരം ചില സന്തോഷങ്ങള്‍ മതിയാകും…സ്‌നേഹം നടിക്കാതെ.., ഉള്ളു തുറന്നു സ്‌നേഹിക്കുന്ന ഇത്തരം ചില നല്ല മനസ്സുകള്‍ നമുക്ക് ചുറ്റും ഉണ്ട്. സ്വാര്‍ത്ഥത വെടിഞ്ഞു ഒന്ന് സ്‌നേഹിച്ചാല്‍ പത്തു മടങ്ങു തിരിച്ചു തരുന്നവര്‍ – നടന്‍ ചിത്രത്തിനൊപ്പ കുറിച്ചു.

Related posts