അത് വലിയൊരു ആഗ്രഹമായിരുന്നു!അങ്ങനെ അതും നടന്നു. വൈറലായി സാന്ത്വനത്തിലെ കണ്ണനെന്ന അച്ചു സുഗന്ദ് !

ചിപ്പി കേന്ദ്ര കഥാപാത്രമായെത്തുന്ന ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ മനസ്സിലിടം നേടിയത്. ‌‌‌കുടുംബബന്ധങ്ങളിലെ എല്ലാ വികാരങ്ങളും കോർത്തിണക്കിയ ഒരു കുടുബ പരമ്പരയാണ് സാന്ത്വനം. വലിയ ആകാംക്ഷകളോടെയാണ് പരമ്പരയുടെ പുതിയ എപ്പിസോഡുകൾക്കായി ആരാധകർ കാത്തിരിക്കാറുളളത്. സാന്ത്വനത്തിലെ കണ്ണൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അച്ചു സുഗന്ദ്. താരം പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്.

സിനിമ മാത്രമാണ് ഓർമ്മവച്ച കാലം മുതലേ എന്നെ സ്വാധീനിച്ചത്. അതുകൊണ്ടുതന്നെ ഞാൻ നാട്ടിലെ യുവാക്കൾ നടത്തിയ പല പ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്നില്ല. എല്ലാരെയും കാണുമ്പോൾ ചിരിക്കും സംസാരിക്കും എന്നതല്ലാതെ അവർക്കിടയിലേക്ക് ഞാൻ ഇറങ്ങി ചെന്നിരുന്നില്ല. ഞാൻ എന്റെ മൂന്ന് പ്രിയപ്പെട്ട സുഹൃത്തുക്കളും സ്വപ്നങ്ങളുമായി ഒതുങ്ങി കൂടിയിരുന്നു. ഞങ്ങൾ നാലുപേരും ഇപ്പോൾ നാല് സ്ഥലങ്ങളിലായി നാല് വ്യത്യസ്തമായ ജോലികൾ ചെയ്യുന്നു-അച്ചു സുഗന്ദ് പറയുന്നു.

അന്നും ഇന്നും അയിരൂറിനോട് ചേർന്നുനിൽക്കുന്ന ഒരുപാട് ചേട്ടന്മാർ ഉണ്ട്. നിങ്ങൾ എന്താ മാറി നിൽക്കുന്നത് എന്ന് അവരിൽ പലരും അന്നുമുതലേ എന്നോട് ചോദിക്കാറുണ്ട്. അതിനൊന്നും അന്നും ഇന്നും ഉത്തരമില്ല. നാട്ടിൽ അങ്ങനെ അധികം ഒന്നും നിൽക്കാൻ അസിസ്റ്റന്റ് ഡയറക്ടറായി കയറിയതിനു ശേഷം സമയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നാട്ടിലെ പുരോഗമന പ്രവർത്തനങ്ങളിൽ ഒന്നും ഞാൻ ഇല്ലായിരുന്നു. അവിടെയുള്ള ചേട്ടന്മാർ എന്നിട്ടും എന്നെ സപ്പോർട്ട് ചെയ്യുന്നു. പ്ലസ് ടു പഠിച്ചു കൊണ്ടിരുന്ന സമയത്ത് വീടിനു മുന്നിലെ റോഡിൽ ഒരു പോസ്റ്റിന്റെ മുകളിൽ വിജയ് അണ്ണന്റെ ഞാൻ തന്നെ ഫോട്ടോസ് ഒട്ടിച്ച് ക്രിയേറ്റ് ചെയ്ത ഒരു ഫ്‌ലക്‌സ് വെച്ചിട്ടുണ്ട്. പിന്നെ എന്റെ നാട്ടിൽ എന്റെ ഫ്‌ലക്‌സ് ഉയരുന്നതായി അഭിനയം തലയ്ക്കുപിടിച്ചതിനുശേഷം ഞാൻ സ്വപ്നം കാണാറുണ്ട്. ആ സ്വപ്നം ഇപ്പോൾ ശരിക്കും സഫലമായി. അയിരൂരിലെ ചേട്ടന്മാരുടെ ഈ സപ്പോർട്ടിന് ഒരുപാട് സ്‌നേഹം അച്ചു സുഗന്ദ് പറഞ്ഞു.

Related posts