എന്റെ വലിയ വിമർശകയും അവൾ തന്നെ. വീട്ടുവിശേഷങ്ങളുമായി കണ്ണൻ എന്ന അച്ചു!

സാന്ത്വനം അടുത്തിടെ തുടങ്ങിയ പരമ്പരയാണ്. ഇതിൽ കേന്ദ്ര കഥാപാത്രത്തിലെത്തുന്നത് ചിപ്പിയാണ്. മിനിസ്ക്രീൻ സീരിയൽ പ്രേക്ഷകരിലേക്ക് ചിപ്പിയെ അവതരിപ്പിച്ചിരിക്കുന്നത്അമ്മ മനസ്സിൻ്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ്. ചിപ്പി സാന്ത്വനത്തിലെത്തുന്നത് ‌‌‌ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ്. സാന്ത്വനം കുടുംബബന്ധങ്ങളുടെ എല്ലാവികാരങ്ങളും കോർത്തിണക്കിയ ഒരു കുടുബ പരമ്പരയാണ്. ആരാധകർ വളരെ ആകാംക്ഷകളോടെയാണ്പരമ്പരയുടെ പുതിയ എപ്പിസോഡുകൾക്കായി കാത്തിരിക്കാറുളളത്. ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് പരമ്പരയിലെ കണ്ണൻ. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അച്ചു സുഗന്ധാണ്. ഇപ്പോഴിതാ കണ്ണൻ തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി സംസാരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അച്ചു സംസാരിച്ചത്.

തിരുവനന്തപുരത്ത് അയിരൂർ ആണ് നാട്. പഠിക്കുന്ന കാലത്തേ നാടകവും മിമിക്രിയുമൊക്കെയാണ് പ്രധാനം. നടനാകുകയായിരുന്നു ലക്ഷ്യം. പ്ലസ് ടൂ കഴിഞ്ഞ്, ഡിഗ്രിക്ക് ഡിസ്റ്റൻസായി ജോയിൻ ചെയ്തെങ്കിലും അപ്പോഴേക്കും സീരിയലിൽ അവസരം വന്നു. അച്ഛൻ സുഗന്ധൻ പി അയിരൂർ. മേശിരിപ്പണിയാണ് അച്ഛന്. അമ്മ രശ്മി, തൊഴിലുറപ്പിന് പോകും. അനിയത്തി അഞ്ജു നഴ്സിങ് കഴിഞ്ഞ് ഇപ്പോൾ മഞ്ചേരി സർക്കാർ ആശുപത്രിയിൽ താൽക്കാലികമായി ജോലി ചെയ്യുന്നു.

achu sugandh Archives - Ambazhanga

പഠനം പൂർത്തിയാക്കും മുൻപ് ഞാൻ സീരിയൽ രംഗത്തേക്കെത്തിയപ്പോൾ വീട്ടിൽ നിന്നു പൂർണ പിന്തുണയായിരുന്നു. ഒരാൾ അച്ഛനെ പറഞ്ഞു പറ്റിച്ച് പണിയെടുപ്പിച്ച സംഭവം പോലും ആ പിന്തുണ തെളിയിക്കുന്നതാണല്ലോ. ഞാൻ അഭിനയ മോഹവുമായി നടക്കുന്നതിൽ നാട്ടിൽ പലരും പരിഹസിച്ചിരുന്നു. ഇപ്പോൾ അതൊക്കെ മാറിത്തുടങ്ങി. അനിയത്തിയാണ് എന്റെ ജീവൻ. അവൾ തരുന്ന പിന്തുണ എനിക്ക് നൽകുന്ന ഊർജം വളരെ വലുതാണ്. എന്റെ വലിയ വിമർശകയും അവൾ തന്നെയാണ് എന്നും അച്ചു പറഞ്ഞു.

Related posts