ഒരു തുടക്കകാരന്‍ ആയ എന്നെ പോലെ ഒരാള്‍ക്ക് ഇതില്‍പ്പരം ഒരു സപ്പോര്‍ട്ട് കിട്ടാന്‍ ഉണ്ടോ!ജനശ്രദ്ധ നേടി പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവന്റെ വാക്കുകൾ!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ കഥ പറയുന്ന പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് ആണ്. ചിപ്പി,രാജീവ് പരമേശ്വർ, സജിൻ,ഗോപിക അനിൽ തുടങ്ങി വൻ താര നിരതന്നെ പരമ്പരയിൽ അണിനിരക്കുന്നുണ്ട്.
ശിവന്‍ എന്ന കഥാപാത്രമായി സജിനും അഞ്ജലിയായി ഗോപികയുമാണ് എത്തുന്നത്. ശിവൻ അഞ്ജലി ജോഡികൾക്ക് പ്രത്യേകം ആരാധകർ തന്നെയുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ സജീവമായ സജിന്‍ ഇപ്പോള്‍ പങ്കുവെച്ച പുതിയ വിശേഷമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. തന്റെ പുതിയ പ്രോജക്ടിനെ കുറിച്ചാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.


സുഹൃത്തുക്കളെ.. സ്വാന്ത്വനം എന്ന സീരിയലിനും എന്റെ കഥാപാത്രമായ ശിവനും പ്രായഭേദമന്യേ മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന സ്‌നേഹവും സപ്പോര്‍ട്ടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരു തുടക്കകാരന്‍ ആയ എന്നെ പോലെ ഒരാള്‍ക്ക് ഇതില്‍പ്പരം ഒരു സപ്പോര്‍ട്ട് കിട്ടാന്‍ ഉണ്ടോ എന്നും എനിക് അറിയില്ല. ഒരുപാട് സന്തോഷം . അതോടൊപ്പം മറ്റൊരു സന്തോഷം കൂടി നിങ്ങളെ അറിയിക്കാന്‍ ഉണ്ട് . 14 ഡേയ്‌സ് ഓഫ് ലൗ എന്ന ഒരു കോടിയില്‍ അധികം യൂട്യൂബ് വ്യൂ വന്ന സൂപ്പര്‍ ഹിറ്റ് ഷോര്‍ട്ട് ഫിലിമിനു ശേഷം സില്ലി മോങ്ക്സ് പ്രൊഡ്യൂസ് ചെയ്യുന്ന സാരംഗ് വി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ഒരു ഷോര്‍ട്ട് ഫിലിമില്‍ പ്രധാന വേഷം ചെയ്യാന്‍ ഉള്ള ഒരു അവസരം ലഭിച്ചു.

എന്റെ പ്രിയ സുഹൃത്തും ഷൈലോക് എന്ന മമ്മൂക്ക ചിത്രത്തിന്റെ തിരക്കഥകൃത്തുക്കളില്‍ ഒരാളും ആയ ബിബിൻ മോഹൻ ആണ് സ്‌ക്രിപ്റ്റ് . മരിയ പ്രിന്‍സ് എന്നോടൊപ്പം പ്രധാന വേഷം ചെയ്യുന്നു. ഇന്ന് ടൈറ്റില്‍ റിലീസ് ആണ്. എനിക്ക് ഒരുപാട് ഇഷ്ട്ടം തോന്നിയ ഒരു കഥാപാത്രം ആണ് ഈ കഥയില്‍ എന്റേത്. സാന്ത്വനത്തിലെ ശിവനെ നെഞ്ചോടു ചേര്‍ത്തു വിജയിപ്പിച്ചത് പോലെ എന്റെ ഈ പുതിയ കഥാപത്രവും നിങ്ങള്‍ കണ്ടു പ്രോത്സാഹിപ്പിക്കും എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു.

Related posts