ഷഫ്ന അഞ്ജലിയെ പോലൊരു പെണ്‍കുട്ടി ആയിരുന്നുവെങ്കില്‍ ഒരിക്കലും പ്രണയിക്കില്ല! മനസ്സ് തുറന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവൻ!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ കഥ പറയുന്ന പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് ആണ്. ചിപ്പി,രാജീവ് പരമേശ്വർ, സജിൻ,ഗോപിക അനിൽ തുടങ്ങി വൻ താര നിരതന്നെ പരമ്പരയിൽ അണിനിരക്കുന്നുണ്ട്. ശിവന്‍ എന്ന കഥാപാത്രമായി സജിനും അഞ്ജലിയായി ഗോപികയുമാണ് എത്തുന്നത്. ശിവൻ അഞ്ജലി ജോഡികൾക്ക് പ്രത്യേകം ആരാധകർ തന്നെയുണ്ട്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ റീല്‍ ഭാര്യയെ കുറിച്ചും റിയല്‍ ഭാര്യയെ കുറിച്ചും പറഞ്ഞിരിക്കുകയാണ് ശിവന്‍.

അഞ്ജലിയും ഷഫ്നയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. നെഗറ്റീവ്സ് ആണെങ്കിലും പോസിറ്റീവ്സ് ആണെങ്കിലും രണ്ട് പേരും തീര്‍ത്തും വ്യത്യസ്തരാണ്. അഞ്ജലിയെക്കാള്‍ വളരെ അധികം സ്ട്രോങ് ആണ് ഷഫ്ന. എല്ലാം ഒറ്റയ്ക്ക് ചെയ്യാനുള്ള ധൈര്യം ഷഫ്നയ്ക്കുണ്ട്. അഞ്ജലി എന്ന കഥാപാത്രത്തിന് ആ ധൈര്യം ഇല്ല. ഷഫ്ന അഞ്ജലി എന്ന കഥാപാത്രത്തെ പോലൊരു പെണ്‍കുട്ടി ആയിരുന്നുവെങ്കില്‍ ഒരിക്കലും പ്രണയിക്കില്ല. അവള്‍ വേറൊരു മോഡ് ആണ്. ഞാനും ഷഫ്നയ്ക്കും ശരിയ്ക്കും നല്ല സുഹൃത്തുക്കളാണ്. എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നതിനെക്കാള്‍ കൂടുതല്‍ യാത്ര ചെയ്തത് ഷഫ്നയ്ക്ക് ഒപ്പമാണ്. വളരെ കംഫര്‍ട്ടാണ് ഞങ്ങള്‍ രണ്ട് പേരും. എന്തും ഷഫ്ന സപ്പോര്‍ട്ട് ചെയ്യും. ഭര്‍ത്താവിന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്ന ഭാര്യയാണ് അഞ്ജലി. ആദ്യം കുറച്ച് കുറുമ്പും കലിപ്പും എല്ലാം ഉണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ ശിവനും അഞ്ജലിയും പ്രണയിച്ചു തുടങ്ങി. കല്യാണം കഴിഞ്ഞ് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ഞങ്ങളുടെ ആദ്യരാത്രി കഴിഞ്ഞത്. ഗോപികയും വളരെ സപ്പോര്‍ട്ട് ഉള്ള നടിയാണ്.

എപ്പോഴും ഒരുമിച്ച് ഉണ്ടാകണം എന്നാണ് ഷഫ്നയുടെ ആഗ്രഹം. ഷൂട്ടിങ് തിരക്കുകള്‍ കാരണം ഞങ്ങള്‍ കാണുന്നത് തന്നെ കുറവായിരുന്നു. ഷഫ്ന മലയാളത്തിലും തെലുങ്കിലും ചെയ്യുന്ന സമയത്ത് മാസത്തില്‍ ഒരിക്കലേ കാണാറുള്ളൂ. മലയാളം പ്രൊജക്ട് കഴിഞ്ഞതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. ഇപ്പോള്‍ മാസത്തില്‍ ആദ്യത്തെ 15 ദിവസം ഞാന്‍ ഷൂട്ടിങ് തിരക്കിലായിരിയ്ക്കും, 15 മുതല്‍ 30 വരെയാണ് ഷഫ്നയും. അവളുടെ ഷെഡ്യൂള്‍ കഴിഞ്ഞാല്‍ എന്റെ അടുത്തേക്ക് വരും. അങ്ങനെ മാസത്തില്‍ 15 ദിവസം ഒരുമിച്ച് ഉണ്ടാവും. ഷഫ്നയ്ക്ക് ഏറ്റവും ഇഷ്ടം ഞാന്‍ അടുത്തിരിയ്ക്കുന്നത് ആണ്. അവള്‍ എപ്പോഴും വഴക്കിടുന്നത് ഞാന്‍ അടുത്ത് ഇല്ലാത്തതിനെ ചൊല്ലിയാണ്. അപ്പോള്‍ ഞാന്‍ നമ്മുടെ തൊഴില്‍ ഇങ്ങനെയല്ലേ എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിയ്ക്കും. സര്‍പ്രൈസ് എല്ലാം തരാന്‍ വലിയ ഇഷ്ടമാണ് ഷഫ്നയ്ക്ക്. പിന്നെ യാത്രയും. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് യാത്രകള്‍ ചെയ്യാറുണ്ട്.

Related posts