ജനപ്രീതിയിൽ ഏറെ മുൻപിൽ നിൽക്കുന്ന മിനിസ്ക്രീൻ പരമ്പരയാണ് സാന്ത്വനം. ചിപ്പി, രാജീവ് പരമേശ്വർ, സജിൻ, ഗോപിക അനിൽ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. പരമ്പരയിലെ ശിവൻ അഞ്ജലി ജോഡികൾക്കും നിരവധി ആരാധകരാണ് ഉള്ളത്. സജിനും ഗോപികയുമാണ് ഈ വേഷത്തിൽ എത്തുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സജിൻ. നടി ഷഫ്‌നയാണ് സജിന്റെ ഭാര്യ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെയും വിവാഹം. ഷഫ്നയിലൂടെയാണ് സജിന്‍ സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സജിന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താന്‍ ഒരു സ്റ്റാര്‍ ഒന്നുമല്ലെന്നാണ് സജിന്‍ പറയുന്നത്.
സജിന്റെ വാക്കുകള്‍ ഇങ്ങനെ, നാളുകള്‍ക്ക് ശേഷമാണ് ഒരു മലയാള സീരിയലിന് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത്. അതിന് കാരണം സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ചേരുന്നത് കൊണ്ടാണ്. ഓരോരുത്തരെയും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. അക്കൂട്ടത്തിലാണ് താന്‍ അവതരിപ്പിക്കുന്ന ശിവനും. എനിക്കേറ്റവും ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിലെ സംതൃപ്തിയും സന്തോഷവുമാണ് ഇപ്പോള്‍ ഉള്ളതെന്നാണ് സജിന്‍ സൂചിപ്പിക്കുന്നത്. അതേ സമയം സാന്ത്വനത്തില്‍ അഭിനയിച്ച് തുടങ്ങിയതോടെ തന്റെ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചു എന്ന് കൂടി താരം വ്യക്തമാക്കുന്നു. സജിന്‍ എന്ന ഒറിജിനല്‍ പേരിനെക്കാളും ആളുകള്‍ വിളിക്കുന്നത് ശിവന്‍ എന്നാണ്. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ ആളുകള്‍ തിരിച്ചറിയുകയും ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. അതിന്റെ എല്ലാ ക്രഡിറ്റും സാന്ത്വനത്തിന് തന്നെയാണ്.
എനിക്കും ഇപ്പോള്‍ എല്ലാമെല്ലാം സാന്ത്വനമാണെന്നാണ് സജിന്‍ സൂചിപ്പിക്കുന്നത്. എല്ലാത്തിനും പിന്നില്‍ സംവിധായകന്‍ ആദിത്യ സാറാണ്. ഞങ്ങളുടെ സ്‌ക്രീന്‍ കെമിസ്ട്രിയുടെ വിജയത്തിന്റെ എല്ലാ ക്രഡിറ്റും അദ്ദേഹത്തിനുള്ളതാണ്. ഒണ്‍സ്‌ക്രീനിലെ ഭാര്യ അഞ്ജലിയായി എത്തുന്ന നടി ഗോപിക അനിലുമായി ഓഫ് സ്‌ക്രീനിലും നല്ല സൗഹൃദമുണ്ട്. അത് സീരിയലില്‍ വളരെ അധികം സഹായമാണ്. തന്റെ എല്ലാമെല്ലാം ഭാര്യയായ ഷഫ്നയാണ്. തന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ അവളുണ്ട്. സാന്ത്വനത്തിലേക്കുള്ള അവസരം കിട്ടാനുള്ള കാരണവും ഭാര്യയാണ്. എന്റെ കഷ്ടപ്പാടുകളൊക്കെ കണ്ടിട്ടും അവളാണ് കൂടെ നിന്നത്. നല്ലൊരു നടന്‍ ആവണം എന്ന ആഗ്രഹം പരാജയപ്പെടുമ്‌ബോള്‍ അത് നിര്‍ത്തി മറ്റ് വല്ല ജോലിയും നോക്കാന്‍ അവള്‍ പറഞ്ഞിട്ടില്ല. അതിന് വേണ്ടി പരിശ്രമിക്കാനേ പറഞ്ഞിട്ടുള്ളു.